Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

35Th NATIONAL GAMES - KERALA

35th National Games to be held in Kerala from 31 January to 14 February 2015

Who: Indian Olympic Association
Where: in Kerala
What: announced the dates of 35th National Games
When: The games will be held from 31 January to 14 February 2015
 
35th National Games dates were announced on 26 June 2014 at the Members’ Lounge of the Kerala Legislative Assembly complex, Thiruvananthapuram by Indian Olympic Association (IOA). The games will be held at 32 different venues across seven districts of Kerala from 31 January to 14 February 2015.

The dates for the games were formally approved by Union Minister for Sports and Youth Affairs Sarbanand Sonowal on behalf of Government of India.

The 35th National Games will be held in 36 disciplines and will see a total of 11641 participants that includes 7744 athletes. The participants will compete for a total of 365 gold and silver medals as well as 477 bronze medals.


This is for the second time Kerala will be hosting the National Games. For the first time, Kerala conducted the 27th National Games in 1987.

Logo and the Mascot of the Game

The logo and the mascot of the 35th National Games was unveiled on 11 December 2009.
Mascot: Ammu, the Great Indian Hornbill
Logo: Design in the pattern of Kanikonana (Indian Laburnum Cassia) also resembling a nettipattom (festival elephant's mask)

Indian Olympic Association Secretary-general - Rajeev Mehta
Indian Olympic Association President - N Ramachandran
Goodwill Ambassador of 35th National Games - Sachin Tendulkar

Last two National Games were held in

• 2011 – Ranchi, Jharkhand (34th National Games)
• 2007 – Guwahati, Assam (33rd National Games)

First National Games were held in 1924 in Lahore as Indian Olympic Games. In 1940 Indian Olympic Games were changed to National Games. First National Games after independence were held in Lucknow in 1948.

കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ്?



1. കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ്?
2. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര?
3. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര?
4. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത്?
5. ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം?
6. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
7. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ?
8. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്?
9. തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന തടാകമേത്?
10. ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
11. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത്?
12. ഇന്ത്യയിൽ ഏറ്റവും പ്രധാന മണ്ണിനമേത്?
13. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിനമേത്?
14. കേരള ഫോറസ്റ്റ് അക്കാഡമി എവിടെയാണ്?
15. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
16. കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ്?
17. മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
18. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം നിലവിൽ വന്നതെവിടെ?
19. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?
20. ഷിയോനാഥ് നദി ഏത് നദിയുടെ പോഷകനദിയാണ്?
21. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
22. ഇന്ത്യയിൽ സൗരോർജ്ജത്തിൽനിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
23.  ടൊർണാഡോയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്കെയിൽ ഏത്?
24. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമേത്?
25. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള  പദ്ധതി ഏത്?
26. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
27. ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത വില്ലേജ് ഏത്?
28. കേരളത്തിലെ ഏക മനുഷ്യനിർമിത ദ്വീപ് ഏത്?
29. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
30. ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
31.കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത്?
32. ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ചുരമേത്?
33. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
34. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വതനിര ഏത്?
35. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്?
36. മഹേന്ദ്രഗിരി കുന്നുകൾ സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ്?
37. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്ഥാനത്തിന്റേതാണ്?
38. ഇന്ത്യയുടെ വടക്കേ അറ്റമായ ഇന്ദിരാകോൾ സ്ഥിതിചെയ്യുന്നതെവിടെ?
39. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയേത്?
40. ഗോവിന്ദ് സാഗർ എന്ന മനുഷ്യനിർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ?
41. കുറ്റാലം വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിലാണ്?
42. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്തിലാണ്?
43. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ കടുവാസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
44. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
45. തെലുങ്കാന നിയമത്തിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ചതെന്നാണ്?
46. ഇന്ത്യയിലെ ഏക രത്നഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ്?
47. റാണിഗഞ്ച് കൽക്കരി ഖനി ഏതുസംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
48. ലിഗ് നൈറ്റ് നിക്ഷേപത്തിന് പേരുകേട്ട നെയ് വേലി ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
49. കൊയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
50. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്തിലാണ്?

ഉത്തരങ്ങൾ
(1) 38863 ച.കി.മീറ്റർ (2)580 കി.മീ (3)ഹിമാലയം (4)ഉഷ്ണമേഖലാ മൺസൂൺ (5)ജനുവരി (6)വയനാട് (തമിഴ്നാട്, കർണാടകം) (7)കൃഷ്ണഗിരി സ്റ്റേഡിയം (8)ചേർത്തല (9)വേമ്പനാട്ട് തടാകം (10)വയനാട് (11)ജൂലായ് (12)എക്കൽമണ്ണ് (13)പീറ്റ് മണ്ണ് (14)അരിപ്പ(15)കണ്ണൂർ (16)കല്ലടയാർ (17)പത്തനം തിട്ട (18)നാട്ടകം (കോട്ടയം) (19)പുന്നമടക്കായൽ (20)മഹാനദി (21)തമിഴ്നാട് (22)ഗുജറാത്ത് (23)ഫ്യൂജിതാ സ്കെയിൽ (24)കണ്ട് ല (ഗുജറാത്ത്) (25)സേതുസമുദ്രം പദ്ധതി (26)കേരളം (27)വരവൂർ (തൃശൂർ)(28)വെല്ലിങ്ടൺ ദ്വീപ് (29)ഇടുക്കി (30)പാലക്കാട് (31)മലപ്പുറം (32)ബോലാൻചുരം (33)റോസാപ്പൂക്കൾ സുലഭം (ബാൾട്ടിഭാഷയിൽ) (34)വിന്ധ്യാനിരകൾ (35)ഛോട്ടാ നാഗ്പുർ പീഠഭൂമി (36)പൂർവഘട്ടം (37)ഒഡിഷ (38)സിയാച്ചിൻ(39)ബിയാസ് (40)ഹിമാചൽപ്രദേശ് (41)തമിഴ് നാട് (42)അസം (43)ഒഡിഷ (44)ജാർഖണ്ഡ് (45)2014 മാർച്ച് 1 (46)മധ്യപ്രദേശ് (47)പശ്ചിമബംഗാൾ (48)തമിഴ്നാട് (49)ഗുജറാത്ത് (50)ആന്ധ്ര

കേരളത്തിലെ നദികള്‍

 

കേരളത്തില്‍ 44 നദികളാണുള്ളത്. ഇവയുടെയെല്ലാം ഉത്ഭവം സഹ്യപര്‍വത നിരകളില്‍ നിന്നാണ്. ഇതില്‍ 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചെന്നുചേരുന്നു. മറ്റ് മൂന്ന് നദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നി കിഴക്കോട്ടൊഴുകി കാവേരി നദിയില്‍ ചെന്നു പതിക്കുന്നു.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാറാണ്. 244 കിലോമീറ്റര്‍! ചൂര്‍ണി എന്നും ഈ നദിക്ക് പേരുണ്ട്ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളതും പെരിയാറിലാണ്. 10 എണ്ണം. പ്രധാനപ്പെട്ട ജലവൈദ്യുതി പദ്ധതികളും ഈ നദിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.നീളത്തില്‍ രണ്ടാംസ്ഥാനം ഭാരതപ്പുഴക്കാണ്. 209 കിലോമീറ്റര്‍. നിള, പേരാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂന്നാം സ്ഥാനം176 കിലോമീറ്ററുള്ള പമ്പക്കാണ് 
1. പെരിയാര്‍ -244 കി.മീ
2.
ഭാരതപ്പുഴ
-209
3.
പമ്പ
-176
4.
ചാലിയാര്‍
-169
5.
ചാലക്കുടി പുഴ
-130
6.
കടലുണ്ടി പുഴ 
-130
7.
അച്ചന്‍കോവിലാറ്
-128
8.
മൂവാറ്റുപുഴയാറ്
-121
9.
കല്ലടയാറ്
-121
10.
വളപട്ടണം പുഴ
-110
11.
ചന്ദ്രഗിരിപ്പുഴ
-105
50 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയില്‍ നീളമുള്ള നദികള്‍ 15 എണ്ണമാണ്. അവ യഥാക്രമം ചുവടെ:

12.
മണിമലയാറ്
-90 കി.മീ.
13.
വാമനപുരം ആറ്
-88
14.
കബനി
-86 (കബനി നദിയുടെ 12 കി.മീ. ഭാഗം മാത്രമേ കേരളത്തിലൂടെ ഒഴുകുന്നുള്ളൂ. ഭൂരിഭാഗവും കര്‍ണാടകത്തിലാണ്.)
15.
കുപ്പം പുഴ
-82
16.
മീനച്ചിലാറ്
-78
17.
കുറ്റ്യാടിപ്പുഴ
-74
18.
കരമനയാറ്
-68
19.
ഷിറിയപ്പുഴ
-67
20.
കാരിങ്കോട്ടുപുഴ
-64
21.
നെയ്യാര്‍
-56
22.
ഇത്തിക്കരയാറ്
-56
23.
മയ്യഴിപ്പുഴ
-54
24.
കേച്ചേരിപ്പുഴ
-51
25.
പെരുവെമ്പപ്പുഴ
-51
26.
ഉപ്പളപ്പുഴ
-50
15 മുതല്‍ 50 വരെ കിലോമീറ്റര്‍  നീളമുള്ള നദികള്‍

27.
അഞ്ചരക്കണ്ടിപുഴ
-48
28.
തിരൂര്‍പ്പുഴ
-48
29.
കരുവന്നൂര്‍ പുഴ
-48
30.
നീലേശ്വര പുഴ
-46
31.
പള്ളിക്കലാറ്
-40
32.
കോരപ്പുഴ
-40
33.
ഭവാനി
-37
34.
മൊഗ്രാല്‍ പുഴ
-34
35.
കവ്വായിപ്പുഴ
-31
36.
പുഴക്കല്‍ പുഴ
-29
37.
പാമ്പാര്‍
-29
38.
തലശ്ശേരി പുഴ
-28
39.
മാമം ആറ്
-27
40.
ചിത്താരിപ്പുഴ
-25
41.
കല്ലായിപ്പുഴ
-25
42.
രാമപുരം പുഴ
-19
43.
അയിരൂര്‍ ആറ്
-17
44.
മഞ്ചേശ്വരം പുഴ
-16

കേരളത്തിലെ ജില്ലകള്‍ - പ്രത്യേകതകള്‍


  • നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 11.53 ശതമാനവും വരും 4,480 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീര്‍ണം. കാര്‍ഷിക ജില്ലകൂടിയായ പാലക്കാടിനെ ‘കേരളത്തിന്റെ നെല്ലറ’ എന്നാണ് വിളിക്കുന്നത്. വലുപ്പത്തില്‍ ഒന്നാമതാണെങ്കിലും ജനസംഖ്യയില്‍ ആറാമതാണ് ഈ ജില്ല. എന്നാല്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ളത് പാലക്കാടാണ്. വലിപ്പത്തില്‍ മുന്നിലാണെങ്കിലും സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് പാലക്കാട് ജില്ലയുടെ സ്ഥാനം.
  • ആലപ്പുഴയാണ് ഏറ്റവും ചെറിയ ജില്ല. 1,414 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 3.64 ശതമാനം മാത്രമാണിത്  ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. ഒരു ചതുരശ്ര കിലോമീറ്ററില്‍ 1501 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.(2011 സെന്‍സെസ്) കേരളത്തിന്റെ മൊത്തം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്. ആകെ വിസ്തീര്‍ണത്തെ ജനസംഖ്യകൊണ്ട് ഭാഗിച്ചാണ് ജനസാന്ദ്രത കണക്കാക്കുന്നത്കേരളത്തില്‍ വനഭൂമിയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.
  • വലുപ്പത്തില്‍ മൂന്നാമതാണെങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. 36,25,471 ആണ് ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 11.39 ശതമാനം വരുമിത്.
  • ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല വയനാടാണ്. 7,80,619 പേരാണ് ജില്ലയില്‍ താമസിക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 2.45 ശതമാനമാണിത്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലയാണ് വയനാട്. കടല്‍ത്തീരവും റെയില്‍പ്പാളവും ഇവിടെഇല്ല . 25 ഗ്രാമപഞ്ചായത്തുകളും 48 വില്ലേജുകളും മാത്രമുള്ള വയനാട് തന്നെയാണ് കേരളത്തില്‍ ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും വില്ലേജുകളുമുള്ള ജില്ല.
  • കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ലയായ തിരുവനന്തപുരത്താണ് നമ്മുടെ തലസ്ഥാനം നിലകൊള്ളുന്നത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ഈ ജില്ലയിലാണുള്ളത്. 2011ലെ സെന്‍സെസ് പ്രകാരം ഏറ്റവും  ജനസാന്ദ്രത കൂടിയ  ജില്ലയാണ് തിരുവനന്തപുരം, ചതുരശ്ര കിലോമീറ്ററില്‍ 1509 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.
  • ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ജില്ലയാണ് കൊല്ലം. 37 കിലോമീറ്ററാണ് ജില്ലയിലെ കടല്‍ത്തീരം. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന തെന്മല സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. പ്രസിഡന്‍സ് ട്രോഫി വള്ളം കളി നടക്കുന്നത് കൊല്ലം ജില്ലയിലാണ്.
  • കേരളത്തില്‍ ഏറ്റവും കുറച്ച് റെയില്‍പാതയുള്ള ജില്ല പത്തനംതിട്ടയാണ്. ഒരേയൊരു റെയില്‍വേ സ്റ്റേഷനേ ഈ ജില്ലയിലുള്ളൂ -തിരുവല്ല! തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല പത്തനം തിട്ട ജില്ലയിലാണ്.
  • കോട്ടയമാണ് ഏറ്റവും സാക്ഷരതയുള്ള ജില്ല. 95.82 ശതമാനമാണ് ഇവിടത്തെ സാക്ഷരതാനിരക്ക്. കേരളത്തിലെ ആദ്യത്തെ അച്ചടിശാലയും കോളജും സ്ഥാപിക്കപ്പെട്ടത് കോട്ടയത്താണ്. Land of Letter, Lakes & Latex എന്നറിയപ്പെടുന്ന ജില്ല കേട്ടയം ആണ്.
  • ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയും ഏറ്റവുമധികം വനപ്രദേശമുള്ള ജില്ലയും ഇടുക്കിയാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഉയര്‍ന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നത് ഇടുക്കിയില്‍ത്തന്നെയാണ്. ഒരേയൊരു ചന്ദനക്കാടുള്ളതും ഇവിടെത്തന്നെ- മറയൂരില്‍.
  • ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ലയാണ് എറണാകുളം. ഏറ്റവും കൂടുതല്‍ ആളുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നത് എറണാകുളത്താണ്. ജില്ലയിലെ ആകെ ജനസംഖ്യയില്‍ 47.56 ശതമാനം പേരും നഗരത്തില്‍ വസിക്കുന്നവരാണ്. ഡച്ച് കൊട്ടാരമായ ബോള്‍ഗാട്ടി പാലസ്, ചരിത്ര മൂസിയം ഹില്‍പാലസ്, തുടങ്ങി കേരളത്തിന്റെ പല ചരിത്ര സ്മാരകങ്ങളും എറണാകുളത്തുണ്ട്.
  • കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയായ ചേരമാന്‍ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയമായ പുത്തന്‍പള്ളിയും തൃശൂരില്‍ത്തന്നെയാണുള്ളത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരവും അരങ്ങേറുന്നതവിടെത്തന്നെ.
  • കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യനായ പോര്‍ചുഗീസ് നാവികന്‍ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ ചരിത്രപ്രസിദ്ധമായ കാപ്പാട് കോഴിക്കോട് ജില്ലയിലാണുള്ളത്. കര്‍ഷകരുടെ ശതമാനം ഏറ്റവും കുറവുള്ള ജില്ല കൂടിയാണിത്. തൊഴിലാളികളില്‍ 3.47 ശതമാനം പേര്‍ മാത്രമേ കാര്‍ഷിക പണികളെ ആശ്രയിക്കുന്നുള്ളൂവെന്നാണ് കണക്ക്. എറ്റവു വലിയ തടി വ്യവസായ കേന്ദ്രം കല്ലായ ഇവിടെയാണ്.
  • സംസ്ഥാനത്ത് ഏറ്റവുമധികം കടല്‍ത്തീരം ഉള്‍പ്പെടുന്നത് കണ്ണൂര്‍ ജില്ലയിലാണ്. കശുവണ്ടി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും ഈ ജില്ലയിലാണ്. സഹകരണ മേഖലയിലെ പ്രശസ്തമായ പരിയാരം മെഡിക്കല്‍ കോളജ് കണ്ണൂര്‍ ജില്ലയിലാണ്.
  • കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. ഏറ്റവുമധികം പുഴകളൊഴുകുന്നതും ഈ ജില്ലയിലൂടെയാണ്. പ്രധാനപ്പെട്ട 12ഓളം പുഴകള്‍ ഇവിടെയുണ്ട്. കൂടാതെ, വ്യാപകമായി പുകയില കൃഷിചെയ്യുന്ന ഒരേയൊരു ജില്ലയും ഇതുതന്നെ. പ്രലിദ്ധമായ ബേക്കല്‍ കോട്ട കേരളത്തിലാണ്

കേരളം - പൊതു വിജ്ഞാനം.


കേരളത്തില്‍ 14 ജില്ലകളാണുള്ളത്. സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ ഇത്രയും ജില്ലകള്‍ ഇല്ലായിരുന്നു. രൂപീകരണ സമയത്ത് 5 ജില്ലകളായിരുന്നു. യഥാക്രമം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നു.
മറ്റു ജില്ലകളുടെ രൂപീകരണം.
  1. 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ലയെ വിഭജിച്ച് 3 പുതിയ ജില്ലകള്‍ രൂപീകരിച്ചു. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ അതോടൊ മലബാര്‍ ജില്ല ഇല്ലാതായി.
    1957
    ആഗസ്റ്റ് 17നായിരുന്നു കോട്ടയം, കൊല്ലം എന്നീ ജില്ലകള്‍ വിഭജിച്ച്  ആലപ്പുഴ ജില്ലയുടെ പിറവി.
  2. തൃശൂര്‍, കോട്ടയം ജില്ലകളെ വിഭജിച്ച് 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ല രൂപീകരിച്ചു.
  3. 1969 ജൂണ്‍ 16നായിരുന്നു മലപ്പുറം ജില്ല രൂപീകരിച്ചത്. ഇത് കോഴിക്കോട് പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു.
  4. . 1972 ജനുവരി 26ന് ഇടുക്കി ജില്ല നിലവില്‍ വന്നത്. എറണാകുളം കോട്ടയം ജില്ലകള്‍ വിഭജിച്ച്.
  5. 1980 നവംബര്‍ ഒന്നിന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തെക്കന്‍ വയനാടും കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന വടക്കന്‍ വയനാടും കൂട്ടിച്ചേര്‍ത്ത് വയനാട് ജില്ല രൂപീകരിച്ചു.
  6. 1982 നവംബര്‍ ഒന്നിനാണ് പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇത് കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ത്താണ് രൂപീകരിച്ചത്.
  7. 1984 മേയ് 24 നായിരുന്ന അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കാസര്‍കോട് ജില്ല നിലവില്‍ വന്നു.

Share Button