കേരളത്തിലെ ജില്ലകള്‍ - പ്രത്യേകതകള്‍
- നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 11.53 ശതമാനവും വരും 4,480 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീര്‍ണം. കാര്‍ഷിക ജില്ലകൂടിയായ പാലക്കാടിനെ ‘കേരളത്തിന്റെ നെല്ലറ’ എന്നാണ് വിളിക്കുന്നത്. വലുപ്പത്തില്‍ ഒന്നാമതാണെങ്കിലും ജനസംഖ്യയില്‍ ആറാമതാണ് ഈ ജില്ല. എന്നാല്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ളത് പാലക്കാടാണ്. വലിപ്പത്തില്‍ മുന്നിലാണെങ്കിലും സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് പാലക്കാട് ജില്ലയുടെ സ്ഥാനം.
ആലപ്പുഴയാണ് ഏറ്റവും ചെറിയ ജില്ല. 1,414 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 3.64 ശതമാനം മാത്രമാണിത്. ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. ഒരു ചതുരശ്ര കിലോമീറ്ററില്‍ 1501 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.(2011 സെന്‍സെസ്) കേരളത്തിന്റെ മൊത്തം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്. ആകെ വിസ്തീര്‍ണത്തെ ജനസംഖ്യകൊണ്ട് ഭാഗിച്ചാണ് ജനസാന്ദ്രത കണക്കാക്കുന്നത്. കേരളത്തില്‍ വനഭൂമിയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.
- വലുപ്പത്തില്‍ മൂന്നാമതാണെങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. 36,25,471 ആണ് ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 11.39 ശതമാനം വരുമിത്.
- ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല വയനാടാണ്. 7,80,619 പേരാണ് ജില്ലയില്‍ താമസിക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 2.45 ശതമാനമാണിത്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലയാണ് വയനാട്. കടല്‍ത്തീരവും റെയില്‍പ്പാളവും ഇവിടെഇല്ല . 25 ഗ്രാമപഞ്ചായത്തുകളും 48 വില്ലേജുകളും മാത്രമുള്ള വയനാട് തന്നെയാണ് കേരളത്തില്‍ ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും വില്ലേജുകളുമുള്ള ജില്ല.
- കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ലയായ തിരുവനന്തപുരത്താണ് നമ്മുടെ തലസ്ഥാനം നിലകൊള്ളുന്നത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ഈ ജില്ലയിലാണുള്ളത്. 2011ലെ സെന്‍സെസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലയാണ് തിരുവനന്തപുരം, ചതുരശ്ര കിലോമീറ്ററില്‍ 1509 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.
- ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ജില്ലയാണ് കൊല്ലം. 37 കിലോമീറ്ററാണ് ജില്ലയിലെ കടല്‍ത്തീരം. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന തെന്മല സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. പ്രസിഡന്‍സ് ട്രോഫി വള്ളം കളി നടക്കുന്നത് കൊല്ലം ജില്ലയിലാണ്.
- കേരളത്തില്‍ ഏറ്റവും കുറച്ച് റെയില്‍പാതയുള്ള ജില്ല പത്തനംതിട്ടയാണ്. ഒരേയൊരു റെയില്‍വേ സ്റ്റേഷനേ ഈ ജില്ലയിലുള്ളൂ -തിരുവല്ല! തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല പത്തനം തിട്ട ജില്ലയിലാണ്.
- കോട്ടയമാണ് ഏറ്റവും സാക്ഷരതയുള്ള ജില്ല. 95.82 ശതമാനമാണ് ഇവിടത്തെ സാക്ഷരതാനിരക്ക്. കേരളത്തിലെ ആദ്യത്തെ അച്ചടിശാലയും കോളജും സ്ഥാപിക്കപ്പെട്ടത് കോട്ടയത്താണ്. Land of Letter, Lakes & Latex എന്നറിയപ്പെടുന്ന ജില്ല കേട്ടയം ആണ്.
- ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയും ഏറ്റവുമധികം വനപ്രദേശമുള്ള ജില്ലയും ഇടുക്കിയാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഉയര്‍ന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നത് ഇടുക്കിയില്‍ത്തന്നെയാണ്. ഒരേയൊരു ചന്ദനക്കാടുള്ളതും ഇവിടെത്തന്നെ- മറയൂരില്‍.
- ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ലയാണ് എറണാകുളം. ഏറ്റവും കൂടുതല്‍ ആളുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നത് എറണാകുളത്താണ്. ജില്ലയിലെ ആകെ ജനസംഖ്യയില്‍ 47.56 ശതമാനം പേരും നഗരത്തില്‍ വസിക്കുന്നവരാണ്. ഡച്ച് കൊട്ടാരമായ ബോള്‍ഗാട്ടി പാലസ്, ചരിത്ര മൂസിയം ഹില്‍പാലസ്, തുടങ്ങി കേരളത്തിന്റെ പല ചരിത്ര സ്മാരകങ്ങളും എറണാകുളത്തുണ്ട്.
- കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയായ ചേരമാന്‍ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയമായ പുത്തന്‍പള്ളിയും തൃശൂരില്‍ത്തന്നെയാണുള്ളത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരവും അരങ്ങേറുന്നതവിടെത്തന്നെ.
- കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യനായ പോര്‍ചുഗീസ് നാവികന്‍ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ ചരിത്രപ്രസിദ്ധമായ കാപ്പാട് കോഴിക്കോട് ജില്ലയിലാണുള്ളത്. കര്‍ഷകരുടെ ശതമാനം ഏറ്റവും കുറവുള്ള ജില്ല കൂടിയാണിത്. തൊഴിലാളികളില്‍ 3.47 ശതമാനം പേര്‍ മാത്രമേ കാര്‍ഷിക പണികളെ ആശ്രയിക്കുന്നുള്ളൂവെന്നാണ് കണക്ക്. എറ്റവു വലിയ തടി വ്യവസായ കേന്ദ്രം കല്ലായ ഇവിടെയാണ്.
- സംസ്ഥാനത്ത് ഏറ്റവുമധികം കടല്‍ത്തീരം ഉള്‍പ്പെടുന്നത് കണ്ണൂര്‍ ജില്ലയിലാണ്. കശുവണ്ടി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും ഈ ജില്ലയിലാണ്. സഹകരണ മേഖലയിലെ പ്രശസ്തമായ പരിയാരം മെഡിക്കല്‍ കോളജ് കണ്ണൂര്‍ ജില്ലയിലാണ്.
0 responses to “ കേരളത്തിലെ ജില്ലകള്‍ - പ്രത്യേകതകള്‍”

PageBay by OPEN SOURCE LEARNING is licensed under a Creative Commons Attribution 4.0 International License.