കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നവര്‍.

 കേരള സംസ്ഥാനം 1956 നവമ്പര്‍ 1 ന് നിലവില്‍ വന്നു എങ്കിലും സംസ്ഥാനത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരുന്നു.
 
ആകെയുണ്ടായിരുന്ന 126 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടി പിന്തുണച്ചിരുന്ന സ്വതന്ത്രന്മാര്‍ക്കും ആയി 65 സീറ്റ് ലഭിച്ചു. ഭൂരിപക്ഷം നേടിയതോടെ കേരളത്തിലെ ആദ്യ മന്ത്രിസഭ ഇ.എം.എസ് നമ്പൂതിരിപ്പാടന്റെ( ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്.) നേതൃത്വത്തില്‍ നിലവില്‍വന്നു. ഏഷ്യയിലെ തെരഞ്ഞെടുപ്പുവഴി അധികാരത്തിലെത്തുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന ചരിത്രനേട്ടം ആ മന്ത്രിസഭയക്ക് ഉണ്ട്. എന്നാല്‍ ഈ മന്ത്രിസഭയക്ക് അധികകാലം അധികാരത്തില്‍ തുടരുവാന്‍ കഴിഞ്ഞില്ല. വിമോചന സമരത്തെ തുടര്‍ന്ന്  1959 ജൂലൈ 31ന് സംസ്ഥാനത്തിന്റെ ഭരണം രാഷ്ട്രപതി ഏറ്റെടുത്തു. ഇത് മറ്റൊരു ചരിത്രമായി. ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം പിരിച്ചുവിട്ട ആദ്യത്തെ ഭരണാധികാരി ഇ.എം.എസ് ആയി
 
 
1960ല്‍ രാഷ്ട്രപതി ഭരണം അവസാനിച്ച് നടന്ന തെരഞ്ഞെടുപ്പില്‍
പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മന്ത്രി സഭ രൂപീകരിച്ചു.. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നല്‍കിയത് പട്ടം താണുപിള്ളആയിരുന്നു. ഐക്യകേരളത്തിനു മുമ്പുണ്ടായിരുന്ന തിരു-കൊച്ചി സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിയായിരുന്നു പട്ടം എ. താണുപിള്ള. 1960 ഫെബ്രുവരി 22ന് ചുമതലയേറ്റ അദ്ദേഹം 1962 സെപ്റ്റംബര്‍ 26ന് സ്ഥാനമൊഴിഞ്ഞു. 1964 സെപ്റ്റംബര്‍ 10 വരെ ആര്‍. ശങ്കറായിരുന്നു മുഖ്യമന്ത്രി. കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് സഖ്യകക്ഷികളുടെ പിന്തുണ പിന്‍വലിച്ചതിനാല്‍ ശങ്കറിന് രാജിവെച്ചൊഴിയേണ്ടിവന്നു
1964 സെപ്റ്റംബര്‍ 10 മുതല്‍ സംസ്ഥാനത്തിന്റെ ഭരണം വീണ്ടും രാഷ്ട്രപതി ഏറ്റെടുത്തു. 1967ല്‍വീണ്ടും ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍ വന്നു. എന്നാല്‍ ഭരണത്തില്‍ പങ്കാളി ആയിരുന്ന സി.പി.ഐ മുന്നണി വിടുകയും കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുകയും ചെയ്തപ്പോള്‍ ഇ.എം.എസ് 1969 ഒക്ടോബറില്‍ മുഖ്യമന്ത്രിപദം ഒഴിയുകയും 1969 ല്‍ കേരളത്തിലെ ഐക്യമുന്നണി ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുകയും ഉണ്ടായി 1970-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഐക്യമുന്നണി നേതൃത്വത്തില്‍ 1970 ഒക്ടോബര്‍ നാലിന് വീണ്ടും അധികാരത്തിലെത്തിയ സി. അച്യുതമേനോന്‍ കേരളത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോഡിട്ടു. 1977 മാര്‍ച്ച് 25 വരെ ഏകദേശം ഏഴു വര്‍ഷമായിരുന്നു ഈ ഭരണം. ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയുമായി അദ്ദേഹം.( 1975 ല്‍ ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാലാണ് തുടര്‍ച്ചയായി 7 വര്‍ഷം അധികാരത്തില്‍ തുടരുന്നതിന് കഴിഞ്ഞത്.)

അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിച്ചു. എന്നാല്‍ അടിയന്തിരാവസ്ഥ കാലത്ത് മരണപ്പെട്ട രാജന്‍ സംഭവവുമായി ബന്ധപ്പെട്ട് .
 
 1977 മാര്‍ച്ച് 25ന് ചുമതലയേറ്റ കരുണാകരന്‍ ഏപ്രില്‍ 25ന് രാജിവെച്ചൊഴിഞ്ഞു. തുടര്‍ന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി. കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് ചുമതലയേല്‍ക്കുമ്പോള്‍ 37 വയസ്സായിരുന്നു. 1977 ഏപ്രില്‍ 27ന് മുഖ്യമന്ത്രിപദമേറ്റ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് 1978 ഒക്ടോബര്‍ 27ന് രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് 1978 ഒക്ടോബര്‍ 29ന് സി.പി.ഐ നേതാവായ പി.കെ. വാസുദേവന്‍ നായര്‍ (P K V )
മുഖ്യമന്ത്രിയായി. അടുത്തവര്‍ഷം ഒക്ടോബര്‍ ഏഴിന് അദ്ദേഹവും രാജിവെച്ചു. തുടര്‍ന്ന് 1979 ഒക്ടോബര്‍ 12ന് സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രിയായി അധികാരമേറ്റു. വെറും ആറു മന്ത്രിമാര്‍ മാത്രമുണ്ടായിരുന്ന ഈ മന്ത്രിസഭയായിരുന്നു കേരളത്തിലെ ഏറ്റവും ചെറിയ മന്ത്രിസഭ. ഈ ഭരണം അധികകാലം നീണ്ടുനിന്നില്ല. 1979 ഡിസംബര്‍ ഒന്നിന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കോഡ് സി.എച്ച്. മുഹമ്മദ്കോയയ്ക്ക സ്വന്തം.. 54 ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഭരണം.

1961ലെ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന സി.എച്ച്. മുഹമ്മദ്കോയ സ്പീക്കറും മുഖ്യമന്ത്രിയുമാകുന്ന ഏക വ്യക്തിയായി. 1977 മാര്‍ച്ച് മുതല്‍ 1979 ഡിസംബര്‍ വരെയുള്ള രണ്ടര വര്‍ഷത്തിനിടെ നാല് മുഖ്യമന്ത്രിമാരാണ് കേരളം ഭരിച്ചത്
1980 ജനുവരി 25 മുതല്‍ ’81 ഒക്ടോബര്‍ 20 വരെ കോണ്‍ഗ്രസ്സ്()(ആന്റണി) കേരള കോണ്‍ഗ്രസ്സ്(മാണി) പിന്‍തുണയോടെ ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ പിന്തുണ നഷ്ടപ്പെട്ടതോടെ രാജിവെക്കേണ്ടിവന്നുതുടര്‍ന്ന് 1981 ഡിസംബര്‍ 28ന് കെ. കരുണാരന്‍ അധികാരമേറ്റു. 1982 മാര്‍ച്ച് 17 വരെ 87 ദിവസം. അദ്ദേഹത്തിനും കാലാവധി പൂര്‍ത്തിയാക്കാനായില്ല. രണ്ടുമാസത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 1982 മേയ് 24 മുതല്‍ 19 87 മാര്‍ച്ച് 25 വരെ കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. കാലാവധി തികച്ച ആദ്യ കോണ്‍ഗ്രസ് മന്ത്രിയായികെ.കരുണാകരന്‍.
1987 മാര്‍ച്ച് 26 മുതല്‍ 1991 ജൂണ്‍ 17 വരെ ഇകെ. നായനാരായിരുന്നു മുഖ്യമന്ത്രി. ’991 ജൂണ്‍ 24 മുതല്‍ 1995 മാര്‍ച്ച് 16 വരെ കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിപദവിയിലെത്തി. എന്നാല്‍, കാലാവധി പൂര്‍ത്തിയാകുംമുമ്പ് കേളത്തെ പിടിച്ചു കുലുക്കി. "ISRO ചാരകേസ്" വിവാാദത്തെ തുടര്‍ന്ന് രാജിവെച്ച അദ്ദേഹത്തിന് പകരം 1995 മാര്‍ച്ച് 22 മുതല്‍ 1996 മേയ് ഒമ്പതുവരെ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി. സുപ്രസിദ്ധമായ ചാരായ നിരോധനം.കെ. ആന്റണി ഈ കാലയളവിലാണ് നടപ്പിലാക്കിയത്.
അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. (1996 മേയ് 20-2001 മേയ് 13). ഇതോടെ ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കോഡ് ഇ.കെ. നായനാരുടെ പേരിലായി.
തുടര്‍ന്ന് 2001 മേയ് 17 മുതല്‍ 2004 ആഗ്സറ്റ് 29 വരെ എ.കെ. ആന്‍റണിയും അദ്ദേഹം രാജിവെച്ച ഒഴിവില്‍ ഉമ്മന്‍ചാണ്ടിയും (2004 ആഗസ്റ്റ് 31 -2006 മേയ് 18) കേരളത്തില്‍ മുഖ്യമന്ത്രിയായി.

 
2006 മേയ് 18 മുതല്‍ 2011 മേയ് 18 വരെ വി.എസ്. അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. സ്ഥാനമേറ്റെടുത്ത് ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ അദ്ദേഹത്തിന് 83 വയസ്സുണ്ടായിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിയാവുന്ന ഏറ്റവും പ്രായംകൂടിയ ആള്‍ എന്ന റെക്കോഡ് ഇതോടെ വി.എസ്സിന്റെ  പേരിലായി.
നിലവിലെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഭരണമേറ്റെടുത്തത് 2011 മേയ് 18നായിരുന്നു.

0 responses to “ കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നവര്‍.”

Leave a Reply

Share Button