Showing posts with label Knowledge Notes. Show all posts
Showing posts with label Knowledge Notes. Show all posts
India's first woman Magistrate and Kerala's first female IAS officer - Omana Kunjamma
Omana Kunjamma was India's first woman Magistrate and Kerala's first female IAS officer. Kunjamma was born in the village of Thikkurissy, Nagercoil (then a part of Travancore, now in Nanchilnadu, Nagercoil, Kanyakumari district, Tamil Nadu), in an aristocratic family, to Mangat C. Govinda Pillai and N. Lekshmi Amma. She is the elder sister of Malayalam actor Thikkurissy Sukumaran Nair.
ഇന്ത്യാ ഗേറ്റ്
ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ്
ചരിത്രം
ഡെൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം അഖിലേന്ത്യാ യുദ്ധസ്മാരകം (All India War Memorial) എന്നായിരുന്നു. ഇതിന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസ് ആണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി 1921 ഫെബ്രുവരി 10-ന് തറക്കല്ലിടൽ നടന്നു. 1931-ൽ പണിപൂർത്തിയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ഇതിന്റെ ചുമരിൽ കൊത്തിവെച്ചിട്ടുണ്ട്.പ്രത്യേകതകൾ
ഇന്ത്യാ ഗേറ്റിൻറെ മൊത്ത ഉയരം 42 മീറ്ററാണ്. ഇതിന്റെ ചുറ്റുവട്ടത്തു നിന്നും ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ആളുകൾ എത്തിച്ചേരുക പതിവാണ്. വൈകുന്നേരങ്ങളിൽ വൈദ്യുത വെളിച്ചം കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാറുണ്ട്.
അമർ ജവാൻ ജ്യോതി
കേരളത്തിലെ നദികള്‍
കേരളത്തില്‍
44
നദികളാണുള്ളത്.
ഇവയുടെയെല്ലാം
ഉത്ഭവം സഹ്യപര്‍വത നിരകളില്‍
നിന്നാണ്.
ഇതില്‍
41
നദികള്‍
പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍
ചെന്നുചേരുന്നു.
മറ്റ്
മൂന്ന് നദികളായ കബനി,
ഭവാനി,
പാമ്പാര്‍
എന്നി കിഴക്കോട്ടൊഴുകി കാവേരി
നദിയില്‍ ചെന്നു പതിക്കുന്നു.
കേരളത്തിലെ
ഏറ്റവും നീളം കൂടിയ നദി
പെരിയാറാണ്.
244 കിലോമീറ്റര്‍!
ചൂര്‍ണി
എന്നും ഈ നദിക്ക് പേരുണ്ട്.
ഏറ്റവും
കൂടുതല്‍ അണക്കെട്ടുകളുള്ളതും
പെരിയാറിലാണ്.
10 എണ്ണം.
പ്രധാനപ്പെട്ട
ജലവൈദ്യുതി പദ്ധതികളും ഈ
നദിയുമായി ബന്ധപ്പെട്ടാണ്
കിടക്കുന്നത്.നീളത്തില്‍
രണ്ടാംസ്ഥാനം ഭാരതപ്പുഴക്കാണ്.
209 കിലോമീറ്റര്‍.
നിള,
പേരാര്‍
എന്നീ പേരുകളിലും അറിയപ്പെടുന്നു.
മൂന്നാം
സ്ഥാനം176
കിലോമീറ്ററുള്ള
പമ്പക്കാണ്
1.
പെരിയാര്‍
-244
കി.മീ
2. ഭാരതപ്പുഴ -209
3. പമ്പ -176
4. ചാലിയാര്‍ -169
5. ചാലക്കുടി പുഴ -130
6. കടലുണ്ടി പുഴ -130
7. അച്ചന്‍കോവിലാറ് -128
8. മൂവാറ്റുപുഴയാറ് -121
9. കല്ലടയാറ് -121
10. വളപട്ടണം പുഴ -110
11. ചന്ദ്രഗിരിപ്പുഴ -105
2. ഭാരതപ്പുഴ -209
3. പമ്പ -176
4. ചാലിയാര്‍ -169
5. ചാലക്കുടി പുഴ -130
6. കടലുണ്ടി പുഴ -130
7. അച്ചന്‍കോവിലാറ് -128
8. മൂവാറ്റുപുഴയാറ് -121
9. കല്ലടയാറ് -121
10. വളപട്ടണം പുഴ -110
11. ചന്ദ്രഗിരിപ്പുഴ -105
50
കിലോമീറ്ററിനും
100
കിലോമീറ്ററിനും
ഇടയില്‍ നീളമുള്ള നദികള്‍
15
എണ്ണമാണ്.
അവ
യഥാക്രമം ചുവടെ:
12. മണിമലയാറ് -90 കി.മീ.
13. വാമനപുരം ആറ് -88
14. കബനി -86 (കബനി നദിയുടെ 12 കി.മീ. ഭാഗം മാത്രമേ കേരളത്തിലൂടെ ഒഴുകുന്നുള്ളൂ. ഭൂരിഭാഗവും കര്‍ണാടകത്തിലാണ്.)
15. കുപ്പം പുഴ -82
16. മീനച്ചിലാറ് -78
17. കുറ്റ്യാടിപ്പുഴ -74
18. കരമനയാറ് -68
19. ഷിറിയപ്പുഴ -67
20. കാരിങ്കോട്ടുപുഴ -64
21. നെയ്യാര്‍ -56
22. ഇത്തിക്കരയാറ് -56
23. മയ്യഴിപ്പുഴ -54
24. കേച്ചേരിപ്പുഴ -51
25. പെരുവെമ്പപ്പുഴ -51
26. ഉപ്പളപ്പുഴ -50
27. അഞ്ചരക്കണ്ടിപുഴ -48
28. തിരൂര്‍പ്പുഴ -48
29. കരുവന്നൂര്‍ പുഴ -48
30. നീലേശ്വര പുഴ -46
31. പള്ളിക്കലാറ് -40
32. കോരപ്പുഴ -40
33. ഭവാനി -37
34. മൊഗ്രാല്‍ പുഴ -34
35. കവ്വായിപ്പുഴ -31
36. പുഴക്കല്‍ പുഴ -29
37. പാമ്പാര്‍ -29
38. തലശ്ശേരി പുഴ -28
39. മാമം ആറ് -27
40. ചിത്താരിപ്പുഴ -25
41. കല്ലായിപ്പുഴ -25
42. രാമപുരം പുഴ -19
43. അയിരൂര്‍ ആറ് -17
44. മഞ്ചേശ്വരം പുഴ -16
കേരളത്തിലെ ജില്ലകള്‍ - പ്രത്യേകതകള്‍
- നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 11.53 ശതമാനവും വരും 4,480 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീര്‍ണം. കാര്‍ഷിക ജില്ലകൂടിയായ പാലക്കാടിനെ ‘കേരളത്തിന്റെ നെല്ലറ’ എന്നാണ് വിളിക്കുന്നത്. വലുപ്പത്തില്‍ ഒന്നാമതാണെങ്കിലും ജനസംഖ്യയില്‍ ആറാമതാണ് ഈ ജില്ല. എന്നാല്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ളത് പാലക്കാടാണ്. വലിപ്പത്തില്‍ മുന്നിലാണെങ്കിലും സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് പാലക്കാട് ജില്ലയുടെ സ്ഥാനം.
ആലപ്പുഴയാണ് ഏറ്റവും ചെറിയ ജില്ല. 1,414 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 3.64 ശതമാനം മാത്രമാണിത്. ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. ഒരു ചതുരശ്ര കിലോമീറ്ററില്‍ 1501 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.(2011 സെന്‍സെസ്) കേരളത്തിന്റെ മൊത്തം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്. ആകെ വിസ്തീര്‍ണത്തെ ജനസംഖ്യകൊണ്ട് ഭാഗിച്ചാണ് ജനസാന്ദ്രത കണക്കാക്കുന്നത്. കേരളത്തില്‍ വനഭൂമിയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.
- വലുപ്പത്തില്‍ മൂന്നാമതാണെങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. 36,25,471 ആണ് ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 11.39 ശതമാനം വരുമിത്.
- ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല വയനാടാണ്. 7,80,619 പേരാണ് ജില്ലയില്‍ താമസിക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 2.45 ശതമാനമാണിത്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലയാണ് വയനാട്. കടല്‍ത്തീരവും റെയില്‍പ്പാളവും ഇവിടെഇല്ല . 25 ഗ്രാമപഞ്ചായത്തുകളും 48 വില്ലേജുകളും മാത്രമുള്ള വയനാട് തന്നെയാണ് കേരളത്തില്‍ ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും വില്ലേജുകളുമുള്ള ജില്ല.
- കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ലയായ തിരുവനന്തപുരത്താണ് നമ്മുടെ തലസ്ഥാനം നിലകൊള്ളുന്നത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ഈ ജില്ലയിലാണുള്ളത്. 2011ലെ സെന്‍സെസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലയാണ് തിരുവനന്തപുരം, ചതുരശ്ര കിലോമീറ്ററില്‍ 1509 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.
- ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ജില്ലയാണ് കൊല്ലം. 37 കിലോമീറ്ററാണ് ജില്ലയിലെ കടല്‍ത്തീരം. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന തെന്മല സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. പ്രസിഡന്‍സ് ട്രോഫി വള്ളം കളി നടക്കുന്നത് കൊല്ലം ജില്ലയിലാണ്.
- കേരളത്തില്‍ ഏറ്റവും കുറച്ച് റെയില്‍പാതയുള്ള ജില്ല പത്തനംതിട്ടയാണ്. ഒരേയൊരു റെയില്‍വേ സ്റ്റേഷനേ ഈ ജില്ലയിലുള്ളൂ -തിരുവല്ല! തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല പത്തനം തിട്ട ജില്ലയിലാണ്.
- കോട്ടയമാണ് ഏറ്റവും സാക്ഷരതയുള്ള ജില്ല. 95.82 ശതമാനമാണ് ഇവിടത്തെ സാക്ഷരതാനിരക്ക്. കേരളത്തിലെ ആദ്യത്തെ അച്ചടിശാലയും കോളജും സ്ഥാപിക്കപ്പെട്ടത് കോട്ടയത്താണ്. Land of Letter, Lakes & Latex എന്നറിയപ്പെടുന്ന ജില്ല കേട്ടയം ആണ്.
- ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയും ഏറ്റവുമധികം വനപ്രദേശമുള്ള ജില്ലയും ഇടുക്കിയാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഉയര്‍ന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നത് ഇടുക്കിയില്‍ത്തന്നെയാണ്. ഒരേയൊരു ചന്ദനക്കാടുള്ളതും ഇവിടെത്തന്നെ- മറയൂരില്‍.
- ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ലയാണ് എറണാകുളം. ഏറ്റവും കൂടുതല്‍ ആളുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നത് എറണാകുളത്താണ്. ജില്ലയിലെ ആകെ ജനസംഖ്യയില്‍ 47.56 ശതമാനം പേരും നഗരത്തില്‍ വസിക്കുന്നവരാണ്. ഡച്ച് കൊട്ടാരമായ ബോള്‍ഗാട്ടി പാലസ്, ചരിത്ര മൂസിയം ഹില്‍പാലസ്, തുടങ്ങി കേരളത്തിന്റെ പല ചരിത്ര സ്മാരകങ്ങളും എറണാകുളത്തുണ്ട്.
- കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയായ ചേരമാന്‍ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയമായ പുത്തന്‍പള്ളിയും തൃശൂരില്‍ത്തന്നെയാണുള്ളത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരവും അരങ്ങേറുന്നതവിടെത്തന്നെ.
- കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യനായ പോര്‍ചുഗീസ് നാവികന്‍ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ ചരിത്രപ്രസിദ്ധമായ കാപ്പാട് കോഴിക്കോട് ജില്ലയിലാണുള്ളത്. കര്‍ഷകരുടെ ശതമാനം ഏറ്റവും കുറവുള്ള ജില്ല കൂടിയാണിത്. തൊഴിലാളികളില്‍ 3.47 ശതമാനം പേര്‍ മാത്രമേ കാര്‍ഷിക പണികളെ ആശ്രയിക്കുന്നുള്ളൂവെന്നാണ് കണക്ക്. എറ്റവു വലിയ തടി വ്യവസായ കേന്ദ്രം കല്ലായ ഇവിടെയാണ്.
- സംസ്ഥാനത്ത് ഏറ്റവുമധികം കടല്‍ത്തീരം ഉള്‍പ്പെടുന്നത് കണ്ണൂര്‍ ജില്ലയിലാണ്. കശുവണ്ടി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും ഈ ജില്ലയിലാണ്. സഹകരണ മേഖലയിലെ പ്രശസ്തമായ പരിയാരം മെഡിക്കല്‍ കോളജ് കണ്ണൂര്‍ ജില്ലയിലാണ്.
കേരളം - പൊതു വിജ്ഞാനം.
കേരളത്തില്‍
14
ജില്ലകളാണുള്ളത്.
സംസ്ഥാനം
രൂപംകൊള്ളുമ്പോള്‍ ഇത്രയും
ജില്ലകള്‍ ഇല്ലായിരുന്നു.
രൂപീകരണ
സമയത്ത് 5
ജില്ലകളായിരുന്നു.
യഥാക്രമം
തിരുവനന്തപുരം,
കൊല്ലം,
കോട്ടയം,
തൃശൂര്‍,
മലബാര്‍
എന്നിവയായിരുന്നു.
മറ്റു
ജില്ലകളുടെ രൂപീകരണം.
- 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ലയെ വിഭജിച്ച് 3 പുതിയ ജില്ലകള്‍ രൂപീകരിച്ചു. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ അതോടൊ മലബാര്‍ ജില്ല ഇല്ലാതായി.
1957ആഗസ്റ്റ് 17നായിരുന്നു കോട്ടയം, കൊല്ലം എന്നീ ജില്ലകള്‍ വിഭജിച്ച് ആലപ്പുഴ ജില്ലയുടെ പിറവി. - തൃശൂര്‍, കോട്ടയം ജില്ലകളെ വിഭജിച്ച് 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ല രൂപീകരിച്ചു.
- 1969 ജൂണ്‍ 16നായിരുന്നു മലപ്പുറം ജില്ല രൂപീകരിച്ചത്. ഇത് കോഴിക്കോട് പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു.
- . 1972 ജനുവരി 26ന് ഇടുക്കി ജില്ല നിലവില്‍ വന്നത്. എറണാകുളം കോട്ടയം ജില്ലകള്‍ വിഭജിച്ച്.
- 1980 നവംബര്‍ ഒന്നിന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തെക്കന്‍ വയനാടും കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന വടക്കന്‍ വയനാടും കൂട്ടിച്ചേര്‍ത്ത് വയനാട് ജില്ല രൂപീകരിച്ചു.
- 1982 നവംബര്‍ ഒന്നിനാണ് പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇത് കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ത്താണ് രൂപീകരിച്ചത്.
- 1984 മേയ് 24 നായിരുന്ന അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കാസര്‍കോട് ജില്ല നിലവില്‍ വന്നു.
കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നവര്‍.


പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മന്ത്രി സഭ രൂപീകരിച്ചു.. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നല്‍കിയത് പട്ടം താണുപിള്ളആയിരുന്നു. ഐക്യകേരളത്തിനു മുമ്പുണ്ടായിരുന്ന തിരു-കൊച്ചി സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിയായിരുന്നു പട്ടം എ. താണുപിള്ള. 1960 ഫെബ്രുവരി 22ന് ചുമതലയേറ്റ അദ്ദേഹം 1962 സെപ്റ്റംബര്‍ 26ന് സ്ഥാനമൊഴിഞ്ഞു. 1964 സെപ്റ്റംബര്‍ 10 വരെ ആര്‍. ശങ്കറായിരുന്നു മുഖ്യമന്ത്രി. കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് സഖ്യകക്ഷികളുടെ പിന്തുണ പിന്‍വലിച്ചതിനാല്‍ ശങ്കറിന് രാജിവെച്ചൊഴിയേണ്ടിവന്നു.

അടിയന്തിരാവസ്ഥയ്ക്ക്
ശേഷം 1977ല്‍
നടന്ന തെരഞ്ഞെടുപ്പില്‍
ഭൂരിപക്ഷം നേടിയ ഐക്യ ജനാധിപത്യ
മുന്നണി കെ.
കരുണാകരന്റെ
നേതൃത്വത്തിലുള്ള മന്ത്രിസഭ
രൂപീകരിച്ചു.
എന്നാല്‍
അടിയന്തിരാവസ്ഥ കാലത്ത്
മരണപ്പെട്ട രാജന്‍ സംഭവവുമായി
ബന്ധപ്പെട്ട് .
1977 മാര്‍ച്ച്
25ന്
ചുമതലയേറ്റ കരുണാകരന്‍
ഏപ്രില്‍ 25ന്
രാജിവെച്ചൊഴിഞ്ഞു.
തുടര്‍ന്ന്
എ.കെ.
ആന്‍റണി
മുഖ്യമന്ത്രിയായി.
കേരളത്തിലെ
പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്ന
അദ്ദേഹത്തിന് ചുമതലയേല്‍ക്കുമ്പോള്‍
37
വയസ്സായിരുന്നു.
1977 ഏപ്രില്‍
27ന്
മുഖ്യമന്ത്രിപദമേറ്റ അദ്ദേഹം
കാലാവധി പൂര്‍ത്തിയാക്കുംമുമ്പ്
1978
ഒക്ടോബര്‍
27ന്
രാജി സമര്‍പ്പിച്ചു.
തുടര്‍ന്ന്
1978
ഒക്ടോബര്‍
29ന്
സി.പി.ഐ
നേതാവായ പി.കെ.
വാസുദേവന്‍
നായര്‍ (P
K V )

1961ലെ
മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന
സി.എച്ച്.
മുഹമ്മദ്കോയ
സ്പീക്കറും മുഖ്യമന്ത്രിയുമാകുന്ന
ഏക വ്യക്തിയായി.
1977 മാര്‍ച്ച്
മുതല്‍ 1979
ഡിസംബര്‍
വരെയുള്ള രണ്ടര വര്‍ഷത്തിനിടെ
നാല് മുഖ്യമന്ത്രിമാരാണ്
കേരളം ഭരിച്ചത്.
1980
ജനുവരി
25
മുതല്‍
’81
ഒക്ടോബര്‍
20
വരെ
കോണ്‍ഗ്രസ്സ്(എ)(ആന്റണി)
കേരള
കോണ്‍ഗ്രസ്സ്(മാണി)
പിന്‍തുണയോടെ
ഇ.കെ.
നായനാരായിരുന്നു
മുഖ്യമന്ത്രി.
എന്നാല്‍
പിന്തുണ നഷ്ടപ്പെട്ടതോടെ
രാജിവെക്കേണ്ടിവന്നുതുടര്‍ന്ന്
1981
ഡിസംബര്‍
28ന്
കെ.
കരുണാരന്‍
അധികാരമേറ്റു.
1982 മാര്‍ച്ച്
17
വരെ
87
ദിവസം.
അദ്ദേഹത്തിനും
കാലാവധി പൂര്‍ത്തിയാക്കാനായില്ല.
രണ്ടുമാസത്തെ
രാഷ്ട്രപതി ഭരണത്തിനുശേഷം
നടന്ന തെരഞ്ഞെടുപ്പിനെ
തുടര്‍ന്ന് 1982
മേയ്
24
മുതല്‍
19
87 മാര്‍ച്ച്
25
വരെ
കെ.
കരുണാകരന്‍
വീണ്ടും മുഖ്യമന്ത്രിയായി.
കാലാവധി
തികച്ച ആദ്യ കോണ്‍ഗ്രസ്
മന്ത്രിയായികെ.കരുണാകരന്‍.


തുടര്‍ന്ന്
2001
മേയ്
17
മുതല്‍
2004
ആഗ്സറ്റ്
29
വരെ
എ.കെ.
ആന്‍റണിയും
അദ്ദേഹം രാജിവെച്ച ഒഴിവില്‍
ഉമ്മന്‍ചാണ്ടിയും (2004
ആഗസ്റ്റ്
31
-2006 മേയ്
18)
കേരളത്തില്‍
മുഖ്യമന്ത്രിയായി.
2006
മേയ്
18
മുതല്‍
2011
മേയ്
18
വരെ
വി.എസ്.
അച്യുതാനന്ദനായിരുന്നു
മുഖ്യമന്ത്രി.
സ്ഥാനമേറ്റെടുത്ത്
ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ
ചൊല്ലുമ്പോള്‍ അദ്ദേഹത്തിന്
83
വയസ്സുണ്ടായിരുന്നു.
കേരളത്തില്‍
മുഖ്യമന്ത്രിയാവുന്ന ഏറ്റവും
പ്രായംകൂടിയ ആള്‍ എന്ന റെക്കോഡ്
ഇതോടെ വി.എസ്സിന്റെ പേരിലായി.
നിലവിലെ
മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി
ഭരണമേറ്റെടുത്തത് 2011
മേയ്
18നായിരുന്നു.
General Knowledge
Knowledge Notes
Current Affairs
Malayalam Club
General Computer
India
Computer
Important Days
Indian Renaissance
Mathematics Club
Shuffled Questions
Basic Geography
Renaissance Kerala Club
The 15 Club
Anatomy
Aptitude
Basic Biology
Basic Physics
Civilizations
Crash Club
General Science
Human Body Parts
Language
Literature
Memory Tip
Memory Tricks
Model Question SSC
Plant Life
Renaissance World Club
The 100 Club

PageBay by OPEN SOURCE LEARNING is licensed under a Creative Commons Attribution 4.0 International License.