Showing posts with label Malayalam Club. Show all posts
Showing posts with label Malayalam Club. Show all posts

കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ്?



1. കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ്?
2. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര?
3. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര?
4. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത്?
5. ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം?
6. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
7. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ?
8. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്?
9. തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന തടാകമേത്?
10. ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
11. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത്?
12. ഇന്ത്യയിൽ ഏറ്റവും പ്രധാന മണ്ണിനമേത്?
13. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിനമേത്?
14. കേരള ഫോറസ്റ്റ് അക്കാഡമി എവിടെയാണ്?
15. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
16. കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ്?
17. മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
18. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം നിലവിൽ വന്നതെവിടെ?
19. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?
20. ഷിയോനാഥ് നദി ഏത് നദിയുടെ പോഷകനദിയാണ്?
21. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
22. ഇന്ത്യയിൽ സൗരോർജ്ജത്തിൽനിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
23.  ടൊർണാഡോയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്കെയിൽ ഏത്?
24. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമേത്?
25. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള  പദ്ധതി ഏത്?
26. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
27. ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത വില്ലേജ് ഏത്?
28. കേരളത്തിലെ ഏക മനുഷ്യനിർമിത ദ്വീപ് ഏത്?
29. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
30. ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
31.കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത്?
32. ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ചുരമേത്?
33. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
34. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വതനിര ഏത്?
35. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്?
36. മഹേന്ദ്രഗിരി കുന്നുകൾ സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ്?
37. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്ഥാനത്തിന്റേതാണ്?
38. ഇന്ത്യയുടെ വടക്കേ അറ്റമായ ഇന്ദിരാകോൾ സ്ഥിതിചെയ്യുന്നതെവിടെ?
39. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയേത്?
40. ഗോവിന്ദ് സാഗർ എന്ന മനുഷ്യനിർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ?
41. കുറ്റാലം വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിലാണ്?
42. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്തിലാണ്?
43. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ കടുവാസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
44. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
45. തെലുങ്കാന നിയമത്തിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ചതെന്നാണ്?
46. ഇന്ത്യയിലെ ഏക രത്നഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ്?
47. റാണിഗഞ്ച് കൽക്കരി ഖനി ഏതുസംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
48. ലിഗ് നൈറ്റ് നിക്ഷേപത്തിന് പേരുകേട്ട നെയ് വേലി ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
49. കൊയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
50. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്തിലാണ്?

ഉത്തരങ്ങൾ
(1) 38863 ച.കി.മീറ്റർ (2)580 കി.മീ (3)ഹിമാലയം (4)ഉഷ്ണമേഖലാ മൺസൂൺ (5)ജനുവരി (6)വയനാട് (തമിഴ്നാട്, കർണാടകം) (7)കൃഷ്ണഗിരി സ്റ്റേഡിയം (8)ചേർത്തല (9)വേമ്പനാട്ട് തടാകം (10)വയനാട് (11)ജൂലായ് (12)എക്കൽമണ്ണ് (13)പീറ്റ് മണ്ണ് (14)അരിപ്പ(15)കണ്ണൂർ (16)കല്ലടയാർ (17)പത്തനം തിട്ട (18)നാട്ടകം (കോട്ടയം) (19)പുന്നമടക്കായൽ (20)മഹാനദി (21)തമിഴ്നാട് (22)ഗുജറാത്ത് (23)ഫ്യൂജിതാ സ്കെയിൽ (24)കണ്ട് ല (ഗുജറാത്ത്) (25)സേതുസമുദ്രം പദ്ധതി (26)കേരളം (27)വരവൂർ (തൃശൂർ)(28)വെല്ലിങ്ടൺ ദ്വീപ് (29)ഇടുക്കി (30)പാലക്കാട് (31)മലപ്പുറം (32)ബോലാൻചുരം (33)റോസാപ്പൂക്കൾ സുലഭം (ബാൾട്ടിഭാഷയിൽ) (34)വിന്ധ്യാനിരകൾ (35)ഛോട്ടാ നാഗ്പുർ പീഠഭൂമി (36)പൂർവഘട്ടം (37)ഒഡിഷ (38)സിയാച്ചിൻ(39)ബിയാസ് (40)ഹിമാചൽപ്രദേശ് (41)തമിഴ് നാട് (42)അസം (43)ഒഡിഷ (44)ജാർഖണ്ഡ് (45)2014 മാർച്ച് 1 (46)മധ്യപ്രദേശ് (47)പശ്ചിമബംഗാൾ (48)തമിഴ്നാട് (49)ഗുജറാത്ത് (50)ആന്ധ്ര

കേരളത്തിലെ ആദ്യ ഗവർണർ?



1. കേരളത്തിലെ ആദ്യ ഗവർണർ?
2. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?
3. പതിനെട്ടരക്കവികൾ ഏത് രാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു?
4. പഴശ്ശിരാജാവിന്റെ യഥാർത്ഥ പേര്?
5. ആദ്യത്തെ തിരു- കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
6. കേരള കലാമണ്ഡലം സ്ഥാപിച്ചത്?
7. മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ?
8. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ ചാൻസലർ?
9. കഥകളിയുടെ ഉപജ്ഞാതാവ്?
10. സി.പി.രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിംഗ് ദിവാനായത്?
11. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
12. അർജുന അവാർഡ് നേടിയ ആദ്യ വനിത?
13. ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത്?
14. കേരള നിയമസഭയുടെ ആദ്യ സ്പീക്കർ?
15. 1924 ൽ ശ്രീ മൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജന്റായി അധികാരത്തിൽവന്നത്?
16. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നത്?
17. കണ്ണൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
18. പാലക്കാട് കോട്ട നിർമ്മിച്ചത്?
19. ബാങ്ക് ദേശസാൽക്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി?
20. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവ്വീസ് ആരംഭിച്ചത് ആര്?
21. ദ്വിഭരണ സമ്പ്രദായമനുസരിച്ച് 1938 ജൂണിൽ അധികാരമേറ്റ കൊച്ചിയിലെ ആദ്യത്തെ മന്ത്രി?
22. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ സ്ഥാപകൻ?
23. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത?
24. ഹോർത്തുസ് മലബാറിക്കസ് രചിക്കാൻസഹായിച്ച മലയാളി വൈദ്യൻ?‌
25. കൊച്ചിയിലെ അവസാനത്തെ ദിവാൻ?
26. കേരളത്തിൽ ആദ്യത്തെ പ്രസ് സ്ഥാപിച്ചത്?
27. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി?
28. തിരു-കൊച്ചി നിയമസഭയുടെആദ്യത്തെ അദ്ധ്യക്ഷൻ?
29. വിമോചന സമരം നയിച്ചത്?
30. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത്?
31. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കൂടിക്കാണുന്നത് എവിടെ വെച്ച് നടന്ന കോൺഗ്രസ് വാർഷിക സമ്മേളനത്തിലാണ്?
32. സമൃദ്ധിയുടെ നീരുറവ എന്ന് നെഹ്റു വിശേഷിപ്പിച്ച എണ്ണപ്പാടമേത്?
33. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചതാര്?
34. ദാദാബായ് നവറോജി 1865 ൽ ലണ്ടനിൽ ആരംഭിച്ച സംഘടന?
35. ദാദാബായ് നവറോജിയുടെ പ്രശസ്തമായ കൃതി ഏത്?
36. സെർവന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ആര്?
37. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ നേതാവ് ആര്?
38. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ?
39. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദപരിപാടി എന്ന് കളിയാക്കിയതാര്?
40. രക്തസാക്ഷികളുടെ രാജകുമാരൻ എന്ന് വിശേഷിക്കപ്പെട്ടതാര്?
41. ഭഗത്സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നിവർ ചേർന്ന് ലാഹോറിൽ വച്ച് വധിച്ച ബ്രിട്ടീഷ് ഓഫീസർ ആര്?
42. ഇന്ത്യ വിൻസ് ഫ്രീഡം എന്ന ആത്മകഥ ആരുടേതാണ്?
43. അബുൾ കലാം ആസാദ് ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ ഏതെല്ലാം?
44. സരോജിനി നായിഡുവിന്റെ ആദ്യകവിതാ സമാഹാരം?
45. ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാകുന്ന ആദ്യ വനിതയാര്?
46. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
47. ടാഗോർ സർ പദവി ഉപേക്ഷിക്കാൻകാരണമായ സംഭവമേത്?
48. ഞാൻഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക എന്നു പ്രസ്താവിച്ചതാരാണ്?
49. അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷമേതാണ്?
50. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ അംബേദ്കർ ഏത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു?

ഉത്തരങ്ങൾ
(1)ബി. രാമകൃഷ്ണറാവു (2)പട്ടം താണുപിള്ള (3)മാനവിക്രമദേവൻ (4)കോട്ടയം കേരള വർമ്മ (5)പറവൂർ ടി.കെ. നാരായണപിള്ള (6)വള്ളത്തോൾ (7)കണ്ടത്തിൽ വർഗീസ് മാപ്പിള (8)ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (9)കൊട്ടാരക്കര തമ്പുരാൻ (10)പി.ജി.എൻ.ഉണ്ണിത്താൻ (11)കേണൽ ഗോദവർമ്മ രാജ (12)കെ.സി. ഏലമ്മ (13)ഒ.എം. നമ്പ്യാർ (14)ശങ്കര നാരായണൻ തമ്പി (15)സേതുലക്ഷ്മി ബായി (16)മന്നത്തു പത്മനാഭൻ (17)അബ്ദുൽ റഹ്മാൻ (18)ഹൈദരാലി (19)പനമ്പിള്ളി ഗോവിന്ദമേനോൻ (20)ടി. മാധവറാവു (21)അമ്പാട്ട് ശിവരാമമേനോൻ (22)ഡോ.സി.ഒ. കരുണാകരൻ (23)മരതകവല്ലി ഡേവിഡ് (24)ഇട്ടി അച്യുതൻ (25)സി.പി. കരുണാകരമേനോൻ (26)ബെഞ്ചമിൻ ബെയ്ലി (27)പി.എൻ.പണിക്കർ (28)ടി.എം. വർഗീസ് (29)മന്നത്തു പത്മനാഭൻ(30)റാണി ഗൗരി ലക്ഷ്മി ഭായി (31)ലക്നൗ (32)ആങ്ക് ലേശ്വർ (ഗുജറാത്ത്) (33)ടാഗോർ (34)ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ (35)പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (36)ഗോഖലെ (37)ബാലഗംഗാധര തിലകൻ (38)ബാലഗംഗാധര തിലകൻ(39)ബാലഗംഗാധര തിലകൻ(40)ഭഗത് സിംഗ് (41)സാന്റേഴ്സൺ (42)അബുൾ കലാം ആസാദ് (43)അൽഹിലാൽ, അൽബലാഗ്,ലിസാൻസിദ്ധിഖ് (44)ഗോൾഡൻ ത്രെഷോൾഡ് (45)സരോജിനി നായിഡു (46)ജി. ശങ്കരക്കുറുപ്പ് (47)1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല (48)അംബേദ്ക്കർ (49)1956 (50)നിയമം.

പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര്?



1. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര്?
2.റെയിൽവേയുടെ പിതാവ്?
3.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
4. ക്യോട്ടോ പ്രോട്ടോക്കോൾ ഒപ്പുവച്ച വർഷം?
5. ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടത്?
6. ദേശീയപതാകയിൽ ഫുട്ബാളിന്റെ ചിത്രമുള്ള രാജ്യം?
7. ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചത്?
8. ദയാനന്ദ് സരസ്വതിയുടെ പഴയ പേര്?
9. താപത്തിന്റെ ഏറ്റവും മികച്ച ചാലകം?
10. തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ് ആരംഭിച്ച രാജാവ്?
11. തൈറോക്‌സിനിന്റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം?
12. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ ചാൻസലർ?
13. തെക്കേഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം?
14. തെക്കേഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
15.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?
16. കാക്കാരിശ്ശി നാടകത്തിന്റെ ജനിയിതാവായി കണക്കാപ്പെടുന്നത്?
17. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം?
18. രാമായണത്തിന്റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്ന പേര്?
19. ഇടുക്കി ജില്ലയുടെ ആസ്ഥാനം?
20. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്‌ളിം ഭരണാധികാരി?
21. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
22. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ?
23. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്?
24. ഏറ്റവും വലിയ കടൽ ജീവി?
25. വലിപ്പത്തിൽ എത്രാംസ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക്?
26. ചോളൻമാരുടെ പ്രധാന തുറമുഖം?
27. താൻസൻ സമ്മാനം നൽകുന്നത് ഏതു സംസ്ഥാനത്തെ ഗവൺമെന്റാണ്?
28. തൃശൂർപൂരം തുടങ്ങിയത്?
29. മലയാളത്തിലെ മിസ്റ്റിക് കവി എന്നറിയപ്പെട്ടത്?
30. ചേരരാജാക്കന്മാരിൽ ഏറ്റവും പ്രധാനി?
31. മദർതെരേസയുടെ അന്ത്യവിശ്രമ സ്ഥലം?
32. ആരുടെ നാവികസേനാ മേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാർ?
33. ഇന്ത്യയിൽ ആദ്യമായി വിള ഇൻഷ്വറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?
34. കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യത്തെ സെമിനാരി?
35. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന റെയിൽമാർഗം?
36. ആര്യഭട്ടൻ ജനിച്ച ആർമകം എന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്?
37. ഉത്തരേന്ത്യയിൽ വീശുന്ന ചൂടുള്ള പ്രാദേശികവാതം?
38. ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന യു.പിയിലെ നഗരം?
39. ഉത്തരേന്ത്യയിൽ ആദ്യമായി വിള ഇൻഷ്വറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?
40. ഉത്തരേന്ത്യയിൽ ആദ്യമായി സമ്പൂർണസാക്ഷരത നേടിയ ജില്ല?
41. ഉപ്പു കഴിഞ്ഞാൽ കടൽവെള്ളത്തിൽനിന്ന് വാണിജ്യപരമായി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന പദാർത്ഥം?
42. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ് ചലച്ചിത്രം?
43. പോർച്ചുഗീസുകാരെ ഡച്ചുകാർ കൊച്ചിയിൽനിന്ന് പുറത്താക്കിയവർഷം?
44. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര്?
45. ലോക കമ്പ്യൂട്ടർ സാക്ഷരതാദിനം?
46. ഉപ്പിന്റെ ഉല്പാദനത്തിൽ ഒന്നാംസ്ഥാനമുള്ള സംസ്ഥാനം?
47. മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?
48. മൂർത്തിദേവി അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്?
49. മൗലാനാ അബ്ദുൾകലാം ആസാദിന്റെ ജന്മദേശം?
50. പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത്?


ഉത്തരങ്ങൾ
(1) റൂക്കറി (2) ജോർജ് സ്റ്റീഫൻസൺ (3) പി. കൃഷ്ണപിള്ള (4) 1997 (5) ധ്യാൻ ചന്ദ് (6) ബ്രസീൽ (7) വാട്‌സണും ക്രിക്കും (8) മുൽ ശങ്കർ (9) വെള്ളി (10) സ്വാതിതിരുനാൾ (11) ക്രെട്ടിനിസം (12) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ (13) ഉദയകമണ്ഡലം (ഊട്ടി) (14) ഗോദാവരി (15) ആന്ധ്രാപ്രദേശ്(16) കൊല്ലം കേശവപിള്ള ആശാൻ (17) അഫ്ഗാനിസ്ഥാൻ (18) കാണ്ഡം (19) പൈനാവ് (20) അലാവുദ്ദീൻ ഖിൽജി (21) ഡിഫ്തീരിയ (22) ശാരദാമുഖർജി (23) മലബാറിലെ സസ്യങ്ങളെപ്പറ്റി (24) നീലത്തിമിംഗലം (25) രണ്ടാംസ്ഥാനം (26) കാവേരി പട്ടണം (27) മദ്ധ്യപ്രദേശ് (28) ശക്തൻ തമ്പുരാൻ (29) ജി. ശങ്കരക്കുറുപ്പ് (30) ചെങ്കുട്ടുവൻ (31) മദർ ഹൗസ് (32) സാമൂതിരി (33) ഹരിയാന (34) വാരാപ്പുഴ (35) ചാനൽ ടണൽ (36) കൊടുങ്ങല്ലൂർ (37) ലൂ (38) കാൺപൂർ (39) ഹരിയാന (40) അജ്മീർ (41) അയഡിൻ (42) മില്ലേനിയം സ്റ്റാർസ് (43) 1663 (44) മൊസാംബിക് (45) ഡിസംബർ 2 (46) ഗുജറാത്ത് (47) പേർഷ്യൻ (48) സാഹിത്യം (49) മെക്ക (50) സുശ്രുതൻ

പ്രശ്നക്കാരായ കുട്ടികളുടെ രാജ്യം | പൊതു വിജ്ഞാനം.

സി. രാജഗോപാലാചാരി
1. തെക്കുനിന്നുള്ള യോദ്ധാവ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്യ്രസമര  നായകനാര്?
സി. രാജഗോപാലാചാരി
2. ഷിന്റോയിസം ഏത് രാജ്യത്തിന്റെ ഔദ്യോഗിക മതമാണ്?
ജപ്പാന്‍
3. യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യമേത്?
ഓസ്ട്രേലിയ
4. പ്രശ്നക്കാരായ കുട്ടികളുടെ രാജ്യം എന്ന്  അറിയപ്പെടുന്നത് ഏത് രാജ്യത്തെയാണ്?
പാകിസ്ഥാന്‍
5.  ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത്?
എച്ച്.ഡി. എഫ്.സി
6. അക്ഷയ പദ്ധതി കേരളത്തില്‍ ആദ്യം നടപ്പിലാക്കിയത് ഏത് ജില്ലയിലാണ്?
മലപ്പുറം
7.  അമ്പെയ്ത്ത് ദേശീയ കായിക വിനോദമായിട്ടുള്ള രാജ്യം?
ഭൂട്ടാന്‍
8.  സൈമണ്‍ കമ്മിഷനെതിരെ പട നയിച്ച് മരണമടഞ്ഞ ഇന്ത്യന്‍ സ്വാതന്ത്യ്രസമര സേനാനി ആര്?
ലാലാ ലജ്പത്റായ്
9. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയേത്?
ചെന്നൈ
10. ഗ്രീന്‍ലാന്‍ഡ് കണ്ടെത്തിയത് ആര്?
റോബര്‍ട്ട് പിയറി
11. ലോകത്ത് ആദ്യമായി കുടുംബാസൂത്രണം നടപ്പിലാക്കിയ രാജ്യം?
ഇന്ത്യ
12. തോറ ആരുടെ വിശുദ്ധഗ്രന്ഥമാണ്?
ജൂതന്മാരുടെ
13. ഇന്ത്യയില്‍ ആദ്യമായി രൂപ ഉപയോഗത്തില്‍ കൊണ്ടുവന്നത്?
ഷേര്‍ഷ
14. ഒളിമ്പിക്സ് പതാക നിലവില്‍വന്നത് ഏത് വര്‍ഷംമുതലാണ്?
1920
15.  ബംഗാളി നോവലിസ്റ്റായ ആശാപൂര്‍ണ ദേവിക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതിയേത്?
പ്രഥമ പ്രതിശ്രുതി
16. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയി?
കഴ്സണ്‍ പ്രഭു
17. ദി സ്റ്റോറി ഒഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
ഹെലന്‍ കെല്ലര്‍
18. കടല്‍യാത്ര നടത്തിയ ആദ്യ തിരുവിതാംകൂര്‍ രാജാവ്?
ശ്രീചിത്തിര തിരുനാള്‍
19. 1970 വരെ ഏതായിരുന്നു ഗുജറാത്തിന്റെ തലസ്ഥാനം?
അഹമ്മദാബാദ്
20.  ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റൂറല്‍ മാനേജ്മെന്റിന്റെ ആസ്ഥാനം എവിടെയാണ്?
ആനന്ദ്




ചില ഇംഗ്ലീഷ് കൌതുകങ്ങള്‍

  • ഇംഗ്ലീഷില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ ആരംഭിക്കുന്നത് എസ് (s) എന്ന അക്ഷരത്തില്‍ ആണ്
  • ജെ (j), ഐ (i) എന്നീ അക്ഷരങ്ങള്‍ക്ക് മുകളിലുള്ള കുത്തിനെ സൂപ്പര്‍ സ്ക്രിപ്റ്റ് ഡോട്ട് എന്നാണ് അറിയപ്പെടുന്നത്
  • LISTEN എന്ന ഇംഗ്ലീഷ് വാക്കിലും SILENT വാക്കിലും ഒരേ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ഉള്ളത്
  • ഇംഗ്ലീഷില്‍ ഏറ്റവും ചെറിയ പൂര്‍ണ്ണ വാചകം "I AM" ആണ്
  • ഇംഗ്ലീഷില്‍ സാധാരണ ഉപയോഗത്തിലുള്ള ഏറ്റവും നീളം കൂടിയ, അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരാത്ത വാക്ക് "UNCOPYRIGHTABLE" ആണ്
  • ഇംഗ്ലീഷ് അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ച് എഴുതാന്‍ കഴിയുന്ന ഒരു വാചകം ആണ് " THE QUICK BROWN FOX JUMPS OVER THE LAZY DOG"
  • ഇംഗ്ലീഷ് അക്ഷരമാലയിലെ "M.T"എന്നീ രണ്ടു അക്ഷരങ്ങളില്‍ അവസാനിക്കുന്ന ഒരേ ഒരു വാക്ക് "DREAMT" ആണ്
  • ഒരു യഥാര്‍ത്ഥ വവ്വെല്‍ ഉപയോഗിക്കാതെ എഴുതാന്‍ കഴിയുന്ന ഏറ്റവും നീളം കൂടിയ വാക്ക് "RHYTHM"
  • ഒരു നിരയില്‍ മൂന്നു ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന വാക്കാണ്‌ "BOOKKEEPER"
  • A എന്ന അക്ഷരത്തില്‍ തുടങ്ങി A എന്ന അക്ഷരത്തില്‍ പേര് അവസാനിക്കാത്ത ഒരു രാജ്യമാണ് "AFGHANISTAN"

പൊതു വിജ്ഞാനം - FOR BIGGINERS


1. നര്‍മ്മദയുടെ തീരത്തുവച്ച് ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്?
പുലികേശി രണ്ടാമന്‍,
2. നാഷണല്‍ ഡിഫന്‍സ് കോളേജ് എവിടെയാണ്?
ന്യൂഡല്‍ഹി
3. നാഗസാക്കിയില്‍ വീണ ബോംബിന്റെ പേര്?
ഫാറ്റ്മാന്‍
4. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്?
തെക്കേ അമേരിക്ക
5. ബ്ളാക്ക് ഷര്‍ട്ട്സ് (കരിങ്കുപ്പായക്കാര്‍) എന്ന സംഘടന സ്ഥാപിച്ചതാര്?
ബെനിറ്റോ മുസോളിനി
6. ഭൂമിയിലെ പാളികളില്‍ മധ്യത്തേത്?
മാന്‍ഡില്‍
7. ബാലിസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ചത്?
വെര്‍ണര്‍ വോണ്‍ ബ്രൌണ്‍
8. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ മൂലകം?
ടെക്നീഷ്യം
9. ഭൂമിയില്‍ നിന്ന് ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
സൂര്യന്‍
10. പാറ്റയുടെ രക്തത്തിന്റെ നിറം?
നിറമില്ല
11. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്?
ജഹാംഗീര്‍
12. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?
യൂറോപ്പ്
13. മധുര മീനാക്ഷിക്ഷേത്രം നിര്‍മ്മിച്ചത്?
തിരുമല നായക്
14. അഭിനവഭോജന്‍ എന്നറിയപ്പെട്ടത്?
കൃഷ്ണദേവരായര്‍
15. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?
ഒട്ടകം

പൊതു വിജ്ഞാനം

  • സ്വര്‍ഗ വാതില്‍ തുറക്കുന്ന സമയം എം . ടി . വാസുദേവന്‍‌ നായരുടെ കൃതി ആണ്
  •  
  • സി . വി . രാമന്‍ പിള്ളയെ കേരള സ്കോട്ട് എന്ന പേരിലാണ് അറിയപെടുന്നത്
  •  
  • വളപട്ടണം ആണ് കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്
  •  
  • കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ കോഴിക്കോടാണ് സ്ഥാപിതമായത്
  •  
  • വാസ്കോ ഡി ഗാമയുടെ കപ്പലിന്‍റെ പേര് സാന്‍ ഗബ്രിയേല്‍ എന്നാണ്
  •  
  • അര്‍ജുന അവാര്‍ഡ്‌ നേടിയ ആദ്യ വനിത കെ . സി . ഏലിയാമ്മ ആണ്
  •  
  • ആദ്യമായി ഭരത് അവാര്‍ഡ്‌ നേടിയ മലയാള സിനിമ താരം പി . ജെ . ആന്‍റണി ആണ്
  •  
  • പെരുമ്പടവം ശ്രീധരന്‍ ആണ് ഒരു സങ്കീര്‍ത്തനം പോലെ എന്ന കൃതി രചിച്ചത്
  •  
  • തിരുവിതാംകൂര്‍ കൊച്ചിയുടെ ആദ്യത്തെ മുഖ്യമന്ത്രി ടി .കെ . നാരായണ പിള്ള ആണ്
  •  
  • മാതൃഭൂമി പത്രത്തിന്‍റെ ആദ്യ എഡിറ്റര്‍ കെ . പി കേശവ മേനോന്‍ ആണ്

പൊതു വിജ്ഞാനം - മലയാളത്തില്‍.

(1) തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി?
താടിയെല്ല്
 (2) കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം?
ആലപ്പുഴ
  (3) ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വർഷം?
1975
  (4) മയ്യഴി ഗാന്ധി എന്നറിയപ്പെ
ട്ടത്?
ഐ.കെ.കുമാരൻ മാസ്റ്റർ 
(5) രക്തചംക്രമണം കണ്ടുപിടിച്ചത്‌?
വില്യം ഹാർവി
  (6) മുഗൾ സാമ്രാജ്യ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?
ഷാജഹാൻ 
  (7) 1664ലും 1670ലും ശിവജി ആക്രമിച്ച നഗരം?
സൂറത്ത് 
  (8) മാർബിളിന്റെ രാസനാമം?
കാൽസ്യം കാർബണേറ്റ്
  (9) കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം‌?
ക്വാലാലംപൂർ
  (10) ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മിസൈൽ ബോട്ട്?
ഐ,എൻ.എസ്. വിഭൂതി
  (11) അപ്പൻ തമ്പുരാൻ സ്മാരകം എവിടെയാണ്?
അയ്യന്തോൾ 
  (12) അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ്?
ഖസാക്കിന്റെ ഇതിഹാസം
  (13) ആത്മഹത്യ ചെയ്ത സാഹിത്യ നോബൽ ജേതാക്കൾ?
ഏണസ്റ്റ് ഹെമിംഗ്‌വേ, യാസുനാരി കവാബത്ത
  (14) മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം‌?
കാൽസ്യം
  (15) മലയാളത്തിലെ ആദ്യത്തെ കളർ സിനിമ?
കണ്ടം വച്ച കോട്ട് 
  (16) ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്?
വി.വി. ഗിരി
  (17) 1864ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ നഗരം?
ഷിംല 
  (18) അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പ്രസിഡന്റ്?
ജോർജ് വാഷിംഗ്ടൺ 
  (19) മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ?
ഇതാണെന്റെ പേര് (
  (20) ബദരീനാഥ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
മഹാവിഷ്ണു 
  (21) മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
ഒരു വിലാപം
  (22) മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന സംയുക്തം?
ജലം
  (23) രണ്ട് വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം?
ഇസ്തുമസ്
  (24) ബദരീനാഥ ക്ഷേത്രം സ്ഥാപിച്ചത്?
ആദിശങ്കരൻ
  (25) ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി?
പരോപജീവി

നവോത്ഥാനം

അന്ധകാരയുഗം (Dark age) എന്ന് ചരിത്രം അടയാളപ്പെടുത്തിയ മധ്യകാലഘട്ടത്തിനു ശേഷം പതിനാലും പതിനഞ്ചു നൂറ്റാണ്ടുകളിൽ ഇറ്റലിയിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലും അലയടിച്ച ബുദ്ധിപരമായ ഉണർവിനെയാണ് നവോത്ഥാനം (Renaissance) എന്ന് വിശേഷിപ്പിക്കുന്നത്.
മധ്യകാലഘട്ടത്തിലെ കാർഷിക സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്ന സാമുഹിക ജീവിതം വ്യാപാര വാണിജ്യ മേഖലകളിലേക്ക് മാറിയതോടെ യുറോപ്യൻ നഗരങ്ങൾ പലതും കാർഷിക സംസ്കാരത്തിൽ നിന്നും വ്യാവസായിക സംസ്കാരത്തിലേക്ക് മാറി. ഇതോടെ നഗരവാസികളുടെ ജീവിത നിലവാരവും സാമ്പത്തിക നിലയും ഉയർന്നു. വിശ്രമത്തിനും വിനോദത്തിനും സമയം ലഭിച്ചതോടെ സ്വതന്ത്ര ചിന്തയും അന്വേഷണകൗതുകവും യുക്തിചിന്തയും ഒക്കെ സമൂഹത്തിൽ നാമ്പിടാൻ തുടങ്ങി. ഭാഷയിലും സാഹിത്യത്തിലും ശാസ്ത്രത്തിലുമൊക്കെ ഇത് വലിയ സ്വാധീനം ചെലുത്തി. സംഘടിത മതത്തിന്റെ സ്വാധീനത്തിൽ നിന്ന് കുതറിമാറിയ നവസമൂഹം എല്ലാറ്റിന്റെയും മാനദണ്ഡം മനുഷ്യനാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ മാനവികത നവോത്ഥാനത്തിന്റെ കൊടിയടയാളമായി.
തുടക്കം ഇറ്റലിയിൽ നിന്ന് 

അനുദിനം തഴച്ചു വളർന്ന വാണിജ്യ-വ്യവസായ മേഖലകളുടെ കുത്തക കൈ വന്നതോടെ ഇറ്റാലിയൻ നഗരങ്ങൾ യുറോപ്പിലെ ഏറ്റവും സമ്പന്നമായ ഭൂപ്രദേശങ്ങളായിത്തീർന്നു. സ്വന്തം സംസ്കാരത്തിന്റെ അടിവേരുകൾ ചികഞ്ഞുള്ള യാത്ര അവരെ എത്തിച്ചത്ത് പഴയ ഗ്രീക്ക്-ലത്തീൻ ഭാഷകളിൽ എഴുതപ്പെട്ട പല കൈയെഴുത്തുപ്രതികളും വീണ്ടെടുക്കപ്പെട്ടു. പ്ലേറ്റോ, ഹോമർ തുടങ്ങിയ പ്രമുഖരുടെ കൃതികൾ തർജ്ജിമ ചെയ്യപ്പെട്ടു. പ്രാചീന ഭാഷകളിലെ അമുല്യ കൃതികൾ പ്രാദേശിക ഭാഷയായ ഇറ്റാലിയനിലേക്ക് വിവർത്തനം ചെയ്തതോടെ നാട്ടുഭാഷയായ ഇറ്റാലിയൻ ഭാഷ വികാസം നേടി.
കലകളിലെ നവോത്ഥാനം  
സാഹിത്യത്തിലെന്നപോലെ ചിത്രകലയിലും ശില്പവിദ്യയിലും വാസ്തുവിദ്യയിലും സംഗീതത്തിലുമെല്ലാം നവോത്ഥാനം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌. മതപഠനം മാത്രം ലക്‌ഷ്യം വച്ചിരുന്ന മധ്യകാല കലകൾ യാഥാസ്ഥിതികത്വം കൊണ്ട് മടുപ്പുളവാക്കിയിരുന്നു. മിശിഹയെയും മറിയത്തെയും പുണ്യവാളന്മാരെയും മാലാഖമാരെയും ഒക്കെ ആവർത്തന വിരസമായ രീതിയിലാണ് കലകളിൽ അവതരിപ്പിച്ചത്ത്.
എന്നാൽ കലാകാരന്മാരുടെ വ്യക്തിത്വവും പ്രതിഭയും മാനവികതാ മനോഭാവവും തുടിക്കുന്ന ജീവസ്സുറ്റ ശില്പങ്ങളും ചിത്രങ്ങളുമായാണ് നവോത്ഥാന കലാകാരന്മാർ കടന്നുവന്നത്.
'യേശുവെ ചതിക്കുന്ന അപ്പോസ്ഥലൻ ഞാനോ' എന്ന് പന്ത്രണ്ട് ശിഷ്യന്മാരും പരസ്പരം ഭയപ്പാടോടെ ചോദിക്കുന്ന ബൈബിളിലെ അതിതീവ്രമായ മുഹൂർത്തത്തെ ഒപ്പിയെടുത്ത 'അവസാനത്തെ അത്താഴ'വും. നൂറ്റാണ്ടുകൾ പിന്നിട്ടീട്ടും വ്യാഖ്യാനങ്ങളുടെ മലവെള്ളപ്പാച്ചിലിനെയൊന്നും കൂസാതെ അനുവാചകർക്ക് നേരെ പുഞ്ചിരി പൊഴിക്കുന്ന 'മോണാലിസ'യേയും അവതരിപ്പിച്ചു കൊണ്ട് ലിയാനാർഡോ ഡാവിഞ്ചി ചിത്രകലയിലെ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.
വത്തിക്കാനിലെ സിസ്റ്റെൻ പള്ളിയുടെ പതിനായിരം ചതുരശ്ര അടി വരുന്ന മച്ചിൽ നാല് വർഷം കൊണ്ട് 343 ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചുകൊണ്ട്‌ മൈകലാന്ജലോ വരയുടെ വസന്തം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 'അന്തിമന്യായവിധി' എന്ന ചിത്രവും അവിടെയാണ് ഉള്ളത്. ടിറ്റ്സ്യൻ, കൊറിഗിയോ തുടങ്ങിയ എണ്ണമറ്റ ചിത്രകാരന്മാരും നവോത്ഥാനകാലത്തിന്റെ സൃഷ്ടികളായുണ്ട്.
സാൻസോവിനോ, മൈക്കലാന്ജലോ, ഡോണാറ്റെലോ തുടങ്ങിയവരുടെ പ്രതിമാശില്പങ്ങളും ഒമോജിയോ ബ്രമാന്തേലൊസാർഡി തുടങ്ങിയവരുടെ വാസ്തു ശില്പങ്ങളും നവോത്ഥാനകലകൾക്ക് ഉദാഹരണങ്ങളാണ്.     
നവോത്ഥാന സാഹിത്യം 
പ്രാചീന ഗ്രീക്ക് റോമൻ കൃതികൾ തേടിപ്പിടിച്ച് സുക്ഷിക്കാനുള്ള പെട്രാർക്കിന്റെ ആഹ്വാനത്തോടെയാണ് നവോത്ഥാനത്തിന്റെ കാഹളം മുഴങ്ങിയത്. മനുഷ്യവികാരങ്ങളെയും വേദനകളെയും അഭിലാഷങ്ങളെയും ഇതിവൃത്തമാക്കി അദ്ദേഹം രചിച്ച ഇരുനൂറിലേറെ ഗീതകങ്ങൾ അക്കാലത്ത് ഇറ്റലിയിലാകമാനം പ്രശസ്തി നേടി. നവോത്ഥാനത്തിന്റെ പിതാവായാണ് പെട്രാർക്ക് അറിയപ്പെടുന്നത്.
നിലവിലുള്ള മതവിശ്വാസങ്ങളിൽ പലതിനെയും ചോദ്യം ചെയ്തുകൊണ്ടാണ് കവിയും ചിന്തകനുമായ ദാന്തേ 'ഡിവൈൻ കോമഡി'യുമായി രംഗത്ത് വന്നത്. സൗന്ദര്യം, പ്രേമം, ദേശസ്നേഹം, രാഷ്ട്രീയം ഇവയൊക്കെ ഈ കൃതികളിൽ ഉണ്ട്.
സാധാരണക്കാരായ മനുഷ്യരുടെ സുഖദു:ഖങ്ങളും ത്യാഗവും പ്രേമവും ചപലതകളും പ്രതികാരങ്ങളുമൊക്കെ ഇതിവൃത്തമാക്കി ബൊക്കാച്ചിയോ രചിച്ച ദെക്കാമറൻ കഥകളും ശ്രദ്ധേയമാണ്. 
വർത്തമാനകാല ഫ്യുഡൽ സമുഹത്തെ വിമർശനവിധേയമാക്കി സ്പാനിഷ്‌ സാഹിത്യകാരനായ സെർവാൻറിസ് രചിച്ച ഡോണ്‍ ക്വിൻസോട്ട്, പുതിയൊരു സങ്കൽപ്പിക സോഷ്യലിസ്റ്റ് വ്യവസ്ഥ സ്വപ്നം കണ്ടു കൊണ്ട് തോമസ് മൂർ രചിച്ച ഉട്ടോപ്യ. ഇംഗ്ലീഷ് ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ ആവാഹിച്ച് ജെഫ്രി ചോസർ രചിച്ച 'കാന്റർബറി ടെയിൽസ് ' എന്ന കഥാസമാഹാരം, മത നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ മാർട്ടിൻ ലൂഥറിന്റെ ബൈബിൾ വിവർത്തനം. വ്യാജസ്തുതികളിലൂടെയും ഹാസ്യാനുകരണങ്ങളിലൂടെയും പള്ളിയെയും പട്ടക്കാരെയും പുരോഹിതന്മാരെയും വിമർശിച്ചുക്കൊണ്ട് ഇറാസ്മസ് രചിച്ച 'പ്രെയ്സ് ഓഫ് ഹോളി'. ജോണ്‍ മിൽട്ടന്റെ Paradise lost വില്യം ഷേക്സ്പിയറുടെ നാടകങ്ങൾ. മാക്യവല്ലിയുടെ 'the prince' എന്നിവയൊക്കെ നവോത്ഥാന പ്രസ്ഥാനത്തെ സമ്പന്നമാക്കിയ സാഹിത്യ കൃതികളാണ്.

മലയാളം : അക്ഷരത്തെറ്റോടുകൂടി സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ

തെറ്റായ രൂപം ശരിയായ രൂപം

അകത്തളിര അകതളിര

അകത്തളിർ അകതളിർ

അകർന്ന് അകന്ന്

അകമ്പിടി അകമ്പടി

അകിമ്പടി അകമ്പടി‌

അകൽച അകൽച്ച

അക്ഷറം അക്ഷരം

അഷ്കരം അക്ഷരം

അക്ഷറങ്ങളുടെ അക്ഷരങ്ങളുടെ

അഘില അഖില

അഗദി അഗതി

അഗധി അഗതി

അങ്കത്വം അംഗത്വം

അങ്കബലം അംഗബലം

അംഘബംഖം അംഗഭംഗം

അംഘബംഗം അംഗഭംഗം

അംഘഭംഗം അംഗഭംഗം

അങ്കപങ്കം അംഗഭംഗം

അഗാതം അഗാധം

അഘാതം അഗാധം

അഘാധം അഗാധം

അംഗീകൃദം അംഗീകൃതം

അംഗീകൃധം അംഗീകൃതം

അങ്കീകൃതം അംഗീകൃതം

അംഗുശ്ടം അംഗുഷ്ഠം

അംഗുശ്ട്ടം അംഗുഷ്ഠം

അങ്കുഷ്ടം അംഗുഷ്ഠം

അഗ്നിഭാധ അഗ്നിബാധ

അംഗണം അങ്കണം

അംഗവീരൻ അങ്കവീരൻ

അങ്ങിനെ അങ്ങനെ

അങ്ങെനെ അങ്ങനെ

അഛൻ അച്ഛൻ

അഛ്ചൻ അച്ഛൻ

അശ്ചൻ അച്ഛൻ

അച്ചുതൻ അച്യുതൻ

അഞ്ജാം അഞ്ചാം

അംജനം അഞ്ജനം

അഞ്ചനം അഞ്ജനം

അഞ്ജലീ അഞ്ജലി

അഞ്ജലീബന്ധം അഞ്ജലിബന്ധം

അടിമത്വ അടിമത്ത

അടിമത്വം അടിമത്തം

അടിയന്തിര അടിയന്തര

അട്ടിപ്പേറായി അട്ടിപ്പേരായി

അണ്ഠകടാഹ അണ്ഡകടാഹ

അതത അതാത

അതത് അതാത്

അതിഥീ അതിഥി

അതിധി അതിഥി

അഥിതി അതിഥി

അഥിധി അതിഥി

അധിതി അതിഥി

അതിഥീപൂജ അതിഥിപൂജ

അതിർതി അതിർത്തി

അതിർഥി അതിർത്തി

അതൃത്തി അതിർത്തി

അഥിർത്തി അതിർത്തി

അഥിർഥി അതിർത്തി

അധിർത്തി അതിർത്തി

അദ്ഭുത അത്ഭുത

അദ്ഭുതം അത്ഭുതം

അത്യുഛകോടി അത്യുച്ചകോടി

അത്ത്യുജ്ജലം അത്യുജ്ജ്വലം

അത്യുജ്ജലം അത്യുജ്ജ്വലം

അധവാ അഥവാ

അദ്രിശ്യ അദൃശ്യ

അദ്ധേഹ അദ്ദേഹ

അധ്യയന അദ്ധ്യയന

അധ്യാപക അദ്ധ്യാപക

അധ്യാപിക അദ്ധ്യാപിക

അധ:കൃത അധഃകൃത

അധകൃത അധഃകൃത

അധക്കൃത അധഃകൃത

അധ:കൃതം അധഃകൃതം

അധകൃതം അധഃകൃതം

അധക്കൃതം അധഃകൃതം

അധ: പതന അധഃപതന

അധ:പതന അധഃപതന

അധപതന അധഃപതന

അധപ്പതന അധഃപതന

അധ:പതനം അധഃപതനം

അധപതനം അധഃപതനം

അധപ്പതനം അധഃപതനം

അധപതിക്കുക അധഃപതിക്കുക

അഥരം അധരം

അദരം അധരം

അഥിപൻ അധിപൻ

അദിപൻ അധിപൻ

അഥീനത അധീനത

അദീനത അധീനത

അധീനധ അധീനത

അനദികൃതം അനധികൃതം

അനന്ദം അനന്തം

അനന്തിര അനന്തര

അനന്തിരം അനന്തരം

അനന്തിരവൻ അനന്തരവൻ

അനന്തിരാ അനന്തരാ

അനർഖം അനർഘം

അനർഗം അനർഘം

അനാശ്ചാദന അനാച്ഛാദന

അനാശ്ചാദനം അനാച്ഛാദനം

അനാദ അനാഥ

അനാധ അനാഥ

അനാവിശ്യ അനാവശ്യ

അനുകാമി അനുഗാമി

അനുഗ്രഹീത അനുഗൃഹീത

അനുഗ്രഹീതം അനുഗൃഹീതം

അനുഗ്രഹീതൻ അനുഗൃഹീതൻ

അനുരുക്ത അനുരക്ത

അനുരുക്തയാണ് അനുരക്തയാണ്

അനുരൂപി അനുരൂപൻ

അനുവധിക്ക അനുവദിക്ക

അനുസ്സരണ അനുസരണ

അനുസ്സരണം അനുസരണം

അനുസ്സരിക്കുക അനുസരിക്കുക

അനുസരണമായ അനുസൃതമായ

അന്തകരണ അന്തഃകരണ

അന്തക്കരണ അന്തഃകരണ

അന്തപുര അന്തഃപുര

അന്തപ്പുര അന്തഃപുര

അന്തപുരം അന്തഃപുരം

അന്തഛിദ്രം അന്തശ്ഛിദ്രം

അന്തസത്ത അന്തഃസത്ത

അപരാഥം അപരാധം

അപരാന്നം അപരാഹ്നം

അപൂർവം അപൂർവ്വം

അപൂർവ്വഉപകരണം അപൂർവ്വോപകരണം

അംഭരം അംബരം

അബയം അഭയം

അബയാർതി അഭയാർത്ഥി

അബയാർത്ഥി അഭയാർത്ഥി

അബയാർഥി അഭയാർത്ഥി

അഭയാർതി അഭയാർത്ഥി

അഭയാർഥി അഭയാർത്ഥി

അഭിഃപ്രായം അഭിപ്രായം

അഭീഷ്ഠ അഭീഷ്ട

അഭീഷ്ഠം അഭീഷ്ടം

അഭ്യസ്ഥ അഭ്യസ്ത

അഭ്യസ്ഥവിദ്യർ അഭ്യസ്തവിദ്യർ

അമർത്ഥ്യത അമർത്യത

അമോഘവീര്യവാൻ അമോഘവീര്യൻ

അയോധ്യ അയോദ്ധ്യ

അരങ്ഗ് അരങ്ങ്

അരവിന്തം അരവിന്ദം

അർഥ അർത്ഥ

അർത്തം അർത്ഥം

അർഥം അർത്ഥം

അർഥമാക്കുക അർത്ഥമാക്കുക

അല്ലങ്കി അല്ലെങ്കി

അവുധി അവധി

അവലംഭം അവലംബം

പ്രമാണ ആധാര സൂചി അവലംബം

പ്രമാണ ആധാരസൂചി അവലംബം

പ്രമാണാധാര സൂചി അവലംബം

പ്രമാണാധാരസൂചി അവലംബം

അവസ്ത അവസ്ഥ

അശ്ശേഷ അശേഷ

അശ്ശേഷം അശേഷം

അശ്വാരൂടൻ അശ്വാരൂഢൻ

അഷ്ഠം അഷ്ടം

അഷ്ഠമി അഷ്ടമി

അസന്നിഗ്ദ്ധ അസന്ദിഗ്ദ്ധ

അസ്സഹനീയ അസഹനീയ

അസ്സുഖം അസുഖം

അസുയകലുഷിതൻ അസൂയകലുഷിതൻ

അസ്ത്രപ്രജ്ഞ അസ്തപ്രജ്ഞ

അസ്ഥപ്രജ്ഞ അസ്തപ്രജ്ഞ

അസ്തമന അസ്തമയ

അസ്തമനം അസ്തമയം

അസ്ഥിത്വ അസ്തിത്വ

അസ്വാസ്ഥത അസ്വസ്ഥത

അഹോയീശ അഹോ ഈശ

അഹോവൃത്തി അഹോർവൃത്തി

ആക്രിതി ആകൃതി

ആഖാതം ആഘാതം

ആഗാദം ആഘാതം

ആഗാധം ആഘാതം

ആജാനബാഹു ആജാനുബാഹു

ആഢംബര ആഡംബര

ആടംബരം ആഡംബരം

ആടംഭരം ആഡംബരം

ആഡംഭരം ആഡംബരം

ആഢംബരം ആഡംബരം

ആണന്ന് ആണെന്ന്

ആത്മഹത്തി ആത്മഹത്യ

ആധിത്യൻ ആദിത്യൻ

ആധ്യന്തം ആദ്യന്തം

ആദിക്യം ആധിക്യം

ആധുനീക ആധുനിക

അധ്യക്ഷം ആധ്യക്ഷ്യം

ആധ്യക്ഷം ആധ്യക്ഷ്യം

ആനന്തം ആനന്ദം

അന്വീക്ഷികി ആന്വീക്ഷികി

ആപത്ശങ്ക ആപച്ഛങ്ക

ആപച്ഛങ്ക ആപത്ശങ്ക

ആമുഗം ആമുഖം

ആമുഘം ആമുഖം

ആലങ്കാരീക ആലങ്കാരിക

ആച്ശര്യം ആശ്ചര്യം

ആഛര്യം ആശ്ചര്യം

ആശ്ച്ഛര്യം ആശ്ചര്യം

ആഷാടം ആഷാഢം

ആഷാഠം ആഷാഢം

ആസ്വാദ്യകര ആസ്വാദ്യ

ഇങ്ങിനെ ഇങ്ങനെ

ഇങ്ങെനെ ഇങ്ങനെ

ഇച്ച ഇച്ഛ

ഇഛ ഇച്ഛ

ഇഛ്ച ഇച്ഛ

ഇദ്ധേഹ ഇദ്ദേഹ

ഇല്ലങ്കി ഇല്ലെങ്കി

ഇല്ലങ്കിലും ഇല്ലെങ്കിലും

ഇല്ലങ്കിൽ ഇല്ലെങ്കിൽ

ഉചിഥം ഉചിതം

ഉചിദം ഉചിതം

ഉജിതം ഉചിതം

ഉച്ചബാഷിണി ഉച്ചഭാഷിണി

ഉച്ചഭാഷ്ണി ഉച്ചഭാഷിണി

ഉച്ഛാരണ ഉച്ചാരണ

ഉഛാരണ ഉച്ചാരണ

ഉച്ഛാരണം ഉച്ചാരണം

ഉഛാരണം ഉച്ചാരണം

ഉജാരണം ഉച്ചാരണം

ഉച്ചിഷ്ഠ ഉച്ചിഷ്ട

ഉച്ചിഷ്ടം ഉച്ഛിഷ്ടം

ഉച്ചിഷ്ഠം ഉച്ഛിഷ്ടം

ഉച്ഛൃംഘലൻ ഉച്ഛൃംഖലൻ

ഉഛ്വാസ ഉച്ഛ്വാസ

ഉഛ്വാസം ഉച്ഛ്വാസം

ഉജ്വല ഉജ്ജ്വല

ഉജ്വലം ഉജ്ജ്വലം

ഉജ്വലമാക്കുക ഉജ്ജ്വലമാക്കുക

ഉടമസ്തൻ ഉടമസ്ഥൻ

ഉടംപടി ഉടമ്പടി

ഉടമ്ബടി ഉടമ്പടി

ഉടമ്ഭടി ഉടമ്പടി

ഉഡ്ഡിയനം ഉഡ്ഡീനം, ഉഡ്ഡയനം

ഉണ്ണികഥകൾ ഉണ്ണിക്കഥകൾ

ഉണ്ണിക്കധകൾ ഉണ്ണിക്കഥകൾ

ഉത്കണ്ട ഉത്കണ്ഠ

ഉല്കണ്ഠ ഉത്കണ്ഠ

ഉത്തരവാധ ഉത്തരവാദ

ഉത്തരവാധി ഉത്തരവാദി

ഉത്തരവാദിത്വ ഉത്തരവാദിത്ത

ഉത്തരവാധിത്വ ഉത്തരവാദിത്ത

ഉത്ഗ്രഥന ഉദ്ഗ്രഥന

ഉത്ഗ്രഥനം ഉദ്ഗ്രഥനം

ഉത്ഘാടന ഉദ്ഘാടന

ഉൽഘാടന ഉദ്ഘാടന

ഉത്ഘാടനം ഉദ്ഘാടനം

ഉൽഘാടനം ഉദ്ഘാടനം

ഉത്ഘോഷിക്ക ഉദ്ഘോഷിക്ക

ഉത്ഘോഷിക്കുക ഉദ്ഘോഷിക്കുക

ഉദ്ധേശ ഉദ്ദേശ

ഉത്ബോധന ഉദ്ബോധന

ഉത്ബോധനം ഉദ്ബോധനം

ഉപകാരപ്രധം ഉപകാരപ്രദം

ഉപവൃഷ്ടൻ ഉപവിഷ്ടൻ

ഉൾക്കടദുഃഖം ഉൾകടദുഃഖം

ഉൾപ്പട ഉൾപ്പെടെ

ഉൾപ്പടെ ഉൾപ്പെടെ

ഊർജം ഊർജ്ജം

ഊർജം ഊർജ്ജം

ഊർജത് ഊർജ്ജത്

ഊർജമാ ഊർജ്ജമാ

ഊർജ്ജ്വസ്സ്വ ഊർജ്ജസ്വ

ഊർജ്വസ്വ ഊർജ്ജസ്വ

ഊർജ്വസ്സ്വ ഊർജ്ജസ്വ

ഊർജ്വസ്വം ഊർജ്ജസ്വം

ഊർജ്ജ്വസ്സ്വലം ഊർജ്ജസ്വലം

ഊർജ്വസ്വലം ഊർജ്ജസ്വലം

ഊർജ്വസ്സ്വലം ഊർജ്ജസ്വലം

ഊർജ്ജ്വസ്സ്വലമായി ഊർജ്ജസ്വലമായി

ഊർജ്വസ്വലമായി ഊർജ്ജസ്വലമായി

ഊർജ്വസ്സ്വലമായി ഊർജ്ജസ്വലമായി

ഊർജി ഊർജ്ജി

ഊർജിതം ഊർജ്ജിതം

ഊർജിതമായി ഊർജ്ജിതമായി

ഊർജോ ഊർജ്ജോ

ഊർദ്ധം ഊർദ്ധ്വം

എങ്ങിനെ എങ്ങനെ

എങ്ങെനെ എങ്ങനെ

എൺചുവടി എഞ്ചുവടി

എതൃക്ക എതിർക്ക

ഇഞ്ചിനീയർ എൻജിനീയർ

എന്തന്ന് എന്തെന്ന്

എന്ന്തു എന്നതു

എന്നിട്ടാല്ലേ എന്നിട്ടല്ലേ

എന്നേയുള്ളു എന്നേ ഉള്ളു

എഴുന്നെള്ളുക എഴുന്നള്ളുക

ഐശ്ചിക ഐച്ഛിക

ഐതീഹ്യ ഐതിഹ്യ

ഐതീഹ്യം ഐതിഹ്യം

ഓർക്കാഴിക ഓർക്കായ്ക

ഔഥാര്യം ഔദാര്യം

ഔധാര്യം ഔദാര്യം

ഔദ്യോഗിഗ ഔദ്യോഗിക

ഔദ്യോദിക ഔദ്യോഗിക

ഔത്സുഖ്യം ഔൽസുക്യം

ഔത്സുഖ്യ ഔൽസുഖ്യ

ഔഷഥം ഔഷധം

ഔഷദം ഔഷധം

കടംകഥ കടങ്കഥ

കടചിൽ കടച്ചിൽ

കടുംകയ് കടുംകൈ

കടിനം കഠിനം

കർണ്ണകി കണ്ണകി

കതന കതിന

കദിന കതിന

കഥനകഥ കദനകഥ

കദംമ്പം കദംബം

കബന്ദം കബന്ധം

കമ്പനി കമ്പെനി

കമ്മട്ടി കമ്മിറ്റി

കരസ്തം കരസ്ഥം

കർശ്ശന കർശന

കർശന കർശ്ശന

കവിടി കവടി

കവുടി കവടി

കവയത്രി കവയിത്രി

കശവ് കസവ്

കളബം കളഭം

കാര്യസ്തൻ കാര്യസ്ഥൻ

കാവിടി കാവടി

കാവക്കാരൻ കാവൽക്കാരൻ

കിട്ടാട്ടെ കിട്ടട്ടെ

കൃമ്മീരവധം കിർമീരവധം

കുടിശിക കുടിശ്ശിക

കുടിശ്ശിഖ കുടിശ്ശിക

കുഡുംബം കുടുംബം

കുണ്ഠലം കുണ്ഡലം

കുതൂഹലന്നായി കുതൂഹലിന്നായി

കുത്തതപ്പാട്ടം കുത്തകപ്പാട്ടം

കുഷ്ടം കുഷ്ഠം

കുശൃതി കുസൃതി

കുരിചായത് കുറിച്ചായത്

കുറിചായത് കുറിച്ചായത്

കുരിച്ചു് കുറിച്ചു്

കുരിച് കുറിച്ച്

ക്രിത്യ കൃത്യ

കൃതൃമം കൃത്രിമം

ക്രിത്രിമം കൃത്രിമം

കയ്യ് കൈ

കയ്‌വശം കൈവശം

കൊണ്ട്ട് കൊണ്ട്

കൊൻറ് കൊണ്ട്

കൊന്റ് കൊണ്ട്

കോഷ്ടം കോഷ്ഠം

കൃതു ക്രതു

ക്രോടീകരിക്ക ക്രോഡീകരിക്ക

കണ്ഡകാവ്യം ഖണ്ഡകാവ്യം

ഗരം ഖരം

ഗന്ദം ഗന്ധം

ഗമഗം ഗമകം

ഗരുഢ ഗരുഡ

ഗരുടൻ ഗരുഡൻ

ഗരുഠൻ ഗരുഡൻ

ഗരുഢൻ ഗരുഡൻ

ഗൽഗതം ഗൽഗദം

ഗാന്തർവം ഗാന്ധർവം

ഗാന്ദർവം ഗാന്ധർവം

ഗുംഭനം ഗുംഫനം

ഗൃഹസ്തൻ ഗൃഹസ്ഥൻ

ഗ്രന്ധം ഗ്രന്ഥം

ഘണ്ഡാ ഘണ്ടാ

ചട്ട്ണി ചട്ണി

ചതുരസ്രം ചതുരശ്രം

ചെരിച്ച് ചരിച്ച്

ചാനളിനില്ല ചാനലിനില്ല

ചാനെൽ ചാനൽ

ചാനേൽ ചാനൽ

ചാമ്പയ്ങ്ങ ചാമ്പയ്ക്ക

ചെതൽ ചിതൽ

ചിത്രക്കാരൻ ചിത്രകാരൻ

ചിന്താർമണി ചിന്താമണി

ചുമ്മനം ചുംബനം

ചുകപ്പു ചുവപ്പ്

ചൂഡാർമണി ചൂഡാമണി

ചിലവാ ചെലവാ

ചിലവാക്കുക ചെലവാക്കുക

ചിലവു ചെലവു

ചിലവ് ചെലവ്

ചിലവ് ചെലവ്

ചേതഭ്രമം ചേതോവിഭ്രമം

ചോതിച്ചപ്പോൾ ചോദിച്ചപ്പോൾ

ചോദ്യച്ഛിന്നം ചോദ്യചിഹ്നം

ശർദ്ദി ഛർദ്ദി

ജഡായു ജടായു

ജാംബുവതി ജാംബവതി

ജാമ്പവതി ജാംബവതി

ജീവശ്ചവ ജീവച്ഛവ

ജീവശ്ശവ ജീവച്ഛവ

ജീവശ്ച‌വം ജീവച്ഛവം

ജീവശ്ശവം ജീവച്ഛവം

ജേഷ്ട ജ്യേഷ്ഠ

ജേഷ്ഠ ജ്യേഷ്ഠ

ജ്യേഷ്ട ജ്യേഷ്ഠ

ജേഷ്ടൻ ജ്യേഷ്ഠൻ

ജേഷ്ഠൻ ജ്യേഷ്ഠൻ

ജ്യേഷ്ടൻ ജ്യേഷ്ഠൻ

ഝടതി ഝടിതി

ഝടുതി ഝടിതി

ഝഡുതി ഝടിതി

ജാൻസിറാണി ഝാൻസിറാണി

ഞാങ്ങൾ ഞങ്ങൾ

ടിക്കറ്റ് ടിക്കെറ്റ്

തഗർക്കൽ തകർക്കൽ

തഗർക്കുന്ന തകർക്കുന്ന

തഗർച്ച തകർച്ച

തക്രിതിയായ് തകൃതിയായ്

തങ്കക്കൊടം തങ്കക്കുടം

തങ്കവാദിൽ തങ്കവാതിൽ

തച്ഛൻ തച്ചൻ

തഡയണം തടയണം

തഡയൽ തടയൽ

തഡയുക തടയുക

തടാഗം തടാകം

തണൽമ്മരം തണൽമരം

തൽകാലം തത്കാലം

തത്വം തത്ത്വം

തത്വപടനം തത്ത്വപഠനം

തത്വമസി തത്ത്വമസി

തത്വാർത്ത തത്വാർത്ഥ

തൽസമയം തത്സമയം

തഥനുസൃതമായ തദനുസൃതമായ

തനദായ തനതായ

തന്ത്രപ്രഥാനം തന്ത്രപ്രധാനം

തന്ത്രപ്രദാനം തന്ത്രപ്രധാനം

തപശക്തി തപഃശക്തി

തപസി തപസ്വി

തബസ്വി തപസ്വി

തപസ്വിനായ് തപസ്സിനായി

തബസ്സ് തപസ്സ്

തബാൽ തപാൽ

തബിയ്ക്കുന്നു തപിയ്ക്കുന്നു

തബൊവനം തപോവനം

തഭല തബല

തമോഖർത്തം തമോഗർത്തം

തംബുരാട്ടി തമ്പുരാട്ടി

തംബുരാൻ തമ്പുരാൻ

തരംഖം തരംഗം

തരംഘം തരംഗം

തരംഖിണി തരംഗിണി

തരഘിണി തരംഗിണി

തരിശുബൂമി തരിശുഭൂമി

തരുണപഥവി തരുണപദവി

തരുണപധവി തരുണപദവി

തലമുഡി തലമുടി

തലവേഥന തലവേദന

തലവേധന തലവേദന

തലസ്താനം തലസ്ഥാനം

തറവാഡി തറവാടി

താന്കൾ താങ്കൾ‌

താങ്കൾക് താങ്കൾക്ക്

താണ്ടവം താണ്ഡവം

താപസ്സ താപസ

താപസ്സൻ താപസൻ

താല്പര്യം താൽപര്യം

തിമിംഗല തിമിംഗില

തീഷണ തീക്ഷ്ണ

തീഷ്ണ തീക്ഷ്ണ

തീഷ്ണം തീക്ഷ്ണം

തീപ്പട്ടി തീപ്പെട്ടി

തീർത്തം തീർത്ഥം

തീർത്തങ്ങൾ തീർത്ഥങ്ങൾ

തീവണ്ടിപ്പാഥ തീവണ്ടിപ്പാത

തീവ്രവാതം തീവ്രവാദം

തീവ്രവാഥം തീവ്രവാദം

തീവ്രവാധം തീവ്രവാദം

തുച്ചം തുച്ഛം

തുഡക്കം തുടക്കം

തുഡരും തുടരും

തുടർക്കത തുടർക്കഥ

തുടർക്കദ തുടർക്കഥ

തുംബ തുമ്പ

തുരംഗം തുരങ്കം

തുരംഘം തുരങ്കം

തുർക്കിബാഷ തുർക്കിഭാഷ

തുലനാവസ്ത തുലനാവസ്ഥ

തുലാബാരം തുലാഭാരം

തുല്യദുക്കിതർ തുല്യദുഃഖിതർ

തുല്യദുഖിതർ തുല്യദുഃഖിതർ

തുല്യപംഗാളികൾ തുല്യപങ്കാളികൾ

തുല്യപ്രാഥാന്യം തുല്യപ്രാധാന്യം

തുല്യപ്രാദാന്യം തുല്യപ്രാധാന്യം

തുലസി തുളസി

തൊളസി തുളസി

തുലസിക്കതിർ തുളസിക്കതിർ

തൊളസിക്കതിർ തുളസിക്കതിർ

തുലസീ തുളസീ

തുലസീഗ്രന്ഥാലയം തുളസീഗ്രന്ഥാലയം

തുലസീതളങ്ങൾ തുളസീദളങ്ങൾ

തുളസീധാമം തുളസീദാമം

തുലസീദാസചരിത്രം തുളസീദാസചരിത്രം

തുറമുകം തുറമുഖം

തുറമുഗം തുറമുഖം

തുറമുഘം തുറമുഖം

തൂവല് തൂവൽ

ത്രിതീയ തൃതീയ

ത്രപ്തി തൃപ്തി

ത്രിപ്രയാർ തൃപ്രയാർ

ത്രിശ്ശൂർ തൃശ്ശൂർ

തിരയുക തെരയുക

തൃകോണ ത്രികോണ

തൃകോണം ത്രികോണം

തൃശങ്കു ത്രിശങ്കു

ദാരിദ്രം ദാരിദ്ര്യം

ദിവ്യത്ത്വ ദിവ്യത്വ

ദു:ഖം ദുഃഖം

ദുഖം ദുഃഖം

ദു:ഖത്ത ദുഃഖത്ത

ദുഖത്ത ദുഃഖത്ത

ദു:ഖമ ദുഃഖമ

ദുഖമ ദുഃഖമ

ദുശീല ദുശ്ശീല

ദുശീലം ദുശ്ശീലം

ദുഷ്ടലാകിന്റെ ദുഷ്ടലാക്കിന്റെ

ദുഷ്ടലാക് ദുഷ്ടലാക്ക്

ദൈവീക ദൈവിക

ദൃഷ്ടാവ് ദ്രഷ്ടാവ്

ധൃതഗതി ദ്രുതഗതി

ദ്വന്ദയു ദ്വന്ദ്വയു

ദ്വന്ദയുദ്ധം ദ്വന്ദ്വയുദ്ധം

ധനജ്ഞയ ധനഞ്ജയ

ധനജ്ഞയൻ ധനഞ്ജയൻ

ധനഃസ്ഥിതി ധനസ്ഥിതി

ധാർമീക ധാർമ്മിക

ധാർമ്മീക ധാർമ്മിക

ധൂമഹേതു ധൂമകേതു

ഞടുങ്ങി നടുങ്ങി

നരഹത്തി നരഹത്യ

നവോഡ നവോഢ

നവോഥാന നവോത്ഥാന

നവോദ്ഥാന നവോത്ഥാന

നവോദ്ധാന നവോത്ഥാന

നവോധാന നവോത്ഥാന

നവോഥാനം നവോത്ഥാനം

നവോദ്ഥാനം നവോത്ഥാനം

നവോദ്ധാനം നവോത്ഥാനം

നവോധാനം നവോത്ഥാനം

നാക്കേൽ നാക്കിൽ

നാട്ടായ്മ നാട്ടാണ്മ

നാടി നാഡി

നിഖണ്ടു നിഘണ്ടു

നിഖണ്ഡു നിഘണ്ടു

നിഘണ്ഡു നിഘണ്ടു

നിണക്ക് നിനക്ക്

നിമഗ്ദൻ നിമഗ്നൻ

നിരസ്സിക്കു നിരസിക്കു

നിരസ്സിക്കുക നിരസിക്കുക

നിർദേശ നിർദ്ദേശ

നിർദ്ധേശ നിർദ്ദേശ

നിർധേശ നിർദ്ദേശ

നിർമല നിർമ്മല

നിർമാണ നിർമ്മാണ

നിർമാണം നിർമ്മാണം

നിർമിക് നിർമ്മിക്

നിച്ചയം നിശ്ചയം

നിഛയം നിശ്ചയം

നിഛ്ചയം നിശ്ചയം

നിഛലം നിശ്ചലം

നിഛ്ചലം നിശ്ചലം

നിശ്ചേഷ്ഠൻ നിശ്ചേഷ്ടൻ

നിശബ്ദ നിശ്ശബ്ദ

നിശബ്ദം നിശ്ശബ്ദം

നിശേഷ നിശ്ശേഷ

നിശേഷം നിശ്ശേഷം

നിഷ്ക്രീയ നിഷ്ക്രിയ

നിഷ്ടുരം നിഷ്ഠുരം

നിഷ്ടൂരം നിഷ്ഠുരം

നിഷ്ഠൂരം നിഷ്ഠുരം

നിക്ഷ്പക്ഷ നിഷ്പക്ഷ

നിസംശയ നിസ്സംശയ

നിസംശയം നിസ്സംശയം

നിസാരം നിസ്സാരം

നിസാരത നിസ്സാരത

നിസാരതം നിസ്സാരതം

നിസാരമാ നിസ്സാരമാ

നിസാരമാണ് നിസ്സാരമാണ്

നിസ്വാർത്ഥ നിസ്സ്വാർത്ഥ

നിസ്വാർത്ഥം നിസ്സ്വാർത്ഥം

നിസ്വാർത്ഥമായി നിസ്സ്വാർത്ഥമായി

നീരാഞ്ജന നീരാജന

നീരാജനം നീരാഞ്ജനം

നേത്രിത്വ നേതൃത്വ

നേർത്തേ നേരത്തേ‌

നയ്യായികൻ നൈയായികൻ

പകരമയും പകരമായും

പകർച്ചവ്യാധികളെക്കുറിച്ചു പകർച്ചവ്യാധികളെക്കുറിച്ച്

പകരപ്പ് പകർപ്പ്

പകലുകള് പകലുകൾ

പകലി പകൽ

പക്ഷത്താണെന്നു പക്ഷത്താണെന്ന്

പക്ഷപാദി പക്ഷപാതി

പങ്കാളിത്വ പങ്കാളിത്ത

പങ്കാളിത്വം പങ്കാളിത്തം

പങ്കുവയ്കുക പങ്കുവെക്കുക

പച്ചൈക്കിളി പച്ചക്കിളി

പഞ്ചാര പഞ്ചസാര

പഞ്ജായത്ത് പഞ്ചായത്ത്

പട്ടാളക്യാംബിൽ പട്ടാളക്യാമ്പിൽ

പട്ടാളക്യാംബ് പട്ടാളക്യാമ്പ്

പടനം പഠനം

പഡനം പഠനം

പഢനം പഠനം

പഠിത്വം പഠിത്തം

പണ്ഠം പണ്ടം

പണ്ഡം പണ്ടം

പണ്ഠാരം പണ്ടാരം

പണ്ഡാരം പണ്ടാരം

പതിവൃത പതിവ്രത

പതിവ്രതരത്നം പതിവ്രാതരത്നം

പതവി പദവി

പധവി പദവി

പംബരം പമ്പരം

ഭരദേവ പരദേവ

ഭരദേവത പരദേവത

പരമാവദി പരമാവധി

പരപ്പേർ പരല്‌പേർ

പരവദാനി പരവതാനി

പരവധാനി പരവതാനി

പരസ്യതിലൂടെയും പരസ്യത്തിലൂടെയും

പരിജ പരിച

പരിജയം പരിചയം

പരിണിത പരിണത

പരിണത പരിണിത

പരിണേതൻ പരിണീതൻ

പരിതസ്ഥിതി പരിതഃസ്ഥിതി

പരിത്യാകം പരിത്യാഗം

പരിമിദം പരിമിതം

പരിമിധം പരിമിതം

പരൂക്ഷ പരീക്ഷ

പലിസ പലിശ

പറയുന്നുന്റ്റ് പറയുന്നുണ്ട്

പാക്കിസ്താ പാകിസ്താ

പാക്കിസ്ഥാ പാകിസ്താ

പാക്കിസ്താൻ പാകിസ്താൻ

പാക്കിസ്ഥാൻ പാകിസ്താൻ

പാണിഗൃഹണ പാണിഗ്രഹണ

പാണിഗൃഹണം പാണിഗ്രഹണം

പാണ്ഡിത്വം പാണ്ഡിത്യം

പാദസ്വര പാദസര

പാദസ്വരം പാദസരം

പാംബ് പാമ്പ്

പാക്കറ്റ് പായ്ക്കറ്റ്

പാരിചാതം പാരിജാതം

പാലകി പാലികാ

പാവയ്ക്ക പാവക്ക

പാശുപദം പാശുപതം

പാശ്ഛാത്യം പാശ്ചാത്യം

പുറകേ പിറകേ

പുറന്നു പിറന്നു

പീഢ പീഡ

പീഢന പീഡന

പീടനം പീഡനം

പീഠനം പീഡനം

പീഢനം പീഡനം

പുശ്ചം പുച്ഛം

പൊടവ പുടവ

പുനർസംഘടന പുനസ്സംഘടന

പുരാണഇതിഹാസങ്ങൾ പുരാണേതിഹാസങ്ങൾ

പുരാതിന പുരാതന

പുരാതീന പുരാതന

പുരാതിനം പുരാതനം

പുരാതീനം പുരാതനം

പുരാവർത്തപരാമർശം പുരാവൃത്തപരാമർശം

പൂർവ്വാന്നം പൂർവ്വാഹ്നം

പൂർവീക പൂർവ്വിക

പൃഥിവിപതി പൃഥിവീപതി

പെട്ടന്ന പെട്ടെന്ന

പെട്ടന്ന് പെട്ടെന്ന്

പേരയ്ക്ക പേരക്ക

പൈശ പൈസ

പ്രകൃദി പ്രകൃതി

പ്രകൃധി പ്രകൃതി

പ്രക്രിതി പ്രകൃതി

പ്രകൃതീദേവി പ്രകൃതിദേവി

പ്രകൃതീസൌന്ദര്യം പ്രകൃതിസൌന്ദര്യം

പക്രിയ പ്രക്രിയ

പ്രക്ഷോഭണ പ്രക്ഷോഭ

പ്രക്ഷോഭനം പ്രക്ഷോഭനം

പ്രഗല്ഭ പ്രഗത്ഭ

പ്രഗത്ഭ പ്രഗല്ഭ

പ്രദക്ഷണ പ്രദക്ഷിണ

പ്രദിക്ഷണ പ്രദക്ഷിണ

പ്രദിക്ഷിണ പ്രദക്ഷിണ

പ്രഥാന പ്രധാന

പ്രഥാനം പ്രധാനം

പ്രബന്തം പ്രബന്ധം

പ്രവൃത്തകൻ പ്രവർത്തകൻ

പ്രവൃത്തന പ്രവർത്തന

പ്രവൃത്തനം പ്രവർത്തനം

പ്രവൃത്തനമാണ് പ്രവർത്തനമാണ്

പ്രവൃത്തിക്ക പ്രവർത്തിക്ക

പ്രവൃത്തിക്കുക പ്രവർത്തിക്കുക

പ്രവർത്തി പ്രവൃത്തി

പ്രവർത്തിയല പ്രവൃത്തിയല

പ്രവർത്തിയി പ്രവൃത്തിയി

പ്രവർത്തിയു പ്രവൃത്തിയു

പ്രവർത്തിയെ പ്രവൃത്തിയെ

പ്രവർത്തിയേ പ്രവൃത്തിയേ

പ്രസ്ഥാരം പ്രസ്താരം

പ്രസ്ഥാപം പ്രസ്താവം

പ്രസ്ഥാവന പ്രസ്താവന

പ്രസ്ഥുതം പ്രസ്തുതം

പ്രസ്താനം പ്രസ്ഥാനം

പ്രസ്താവന പ്രസ്ഥാവന

പ്രാഗല്ഭ്യം പ്രാഗത്ഭ്യം

പ്രാഗത്ഭ്യ പ്രാഗല്ഭ്യ

പ്രാധമികം പ്രാഥമികം

പ്രാംസേറിനോട്ട് പ്രാമിസ്സറിനോട്ട്

പ്രിൻസിപ്പാൽ പ്രിൻസിപ്പൽ

പ്രസിഡെന്റ് പ്രെസിഡെന്റ്

പ്രസ് പ്രെസ്

പ്രഫസർ പ്രൊഫെസർ

പ്രൊഫസർ പ്രൊഫെസർ

ഫലിദം ഫലിതം

ഫലിധം ഫലിതം

ബങ്കളാവ് ബംഗ്ലാവ്

ബേഗ് ബാഗ്

ബേങ്ക് ബാങ്ക്

ബാധ്യത ബാദ്ധ്യത

ഭാഹ്യം ബാഹ്യം

ഭീഭത്സ ബീഭത്സ

ഭീഭത്സം ബീഭത്സം

ബ്രഹ്മാണ്ഠ ബ്രഹ്മാണ്ഡ

ഭഗവത്ചൈതന്യം ഭഗവച്ചൈതന്യം

ഭഗവത്‌മാഹാത്മ്യം ഭഗവത്മാഹാത്മ്യം

ഭഗവത്ഗീത ഭഗവദ്ഗീത

ഭഗവത്ദർശനം ഭഗവദ്ദർശനം

ഭണ്ടാരം ഭണ്ഡാരം

ഭണ്ഠാരം ഭണ്ഡാരം

ബയം ഭയം

ബാഗ്യം ഭാഗ്യം

ഭാക്യം ഭാഗ്യം

ബാരതം ഭാരതം

ഭാരഥം ഭാരതം

ഭാരധം ഭാരതം

ഭാര്യപുത്രന്മാർ ഭാര്യാപുത്രന്മാർ

ഫാവി ഭാവി

ഫൂതം ഭൂതം

ബൂതം ഭൂതം

ഫൂമി ഭൂമി

ഭ്രത്യ ഭൃത്യ

ഭ്രത്യൻ ഭൃത്യൻ

ഭൗതീക ഭൗതിക

ഭൗതീകം ഭൗതികം

ഭ്രഷ്ഠ ഭ്രഷ്ട

ഭ്രഷ്ഠൻ ഭ്രഷ്ടൻ

മോൻ മകൻ

മഗരം മകരം

മകാള് മകൾ

മോള് മകൾ

മഠയ മടയ

മടയത്വ മടയത്ത

മഠയത്വ മടയത്ത

മടയത്വം മടയത്തം

മഠയത്വം മടയത്തം

മഠയൻ മടയൻ

മണ്ഡൻ മണ്ടൻ

മണ്ടലം മണ്ഡലം

മതുരം മധുരം

മദുരം മധുരം

മധ്യസ്തൻ മധ്യസ്ഥൻ

മധ്യാന്നം മധ്യാഹ്നം

മനോഖഗം മനഃഖഗം

മനപരിഷ്കാരം മനഃപരിഷ്കാരം

മനഃപീഢ മനഃപീഡ

മന: പൂ മനഃപൂ

മന:പൂ മനഃപൂ

മനപ്പൂർവ മനഃപൂർവ

മനപ്പൂർവ്വ മനഃപൂർവ

മനപ്പൂർവം മനഃപൂർവം

മനപ്പൂർവ്വം മനഃപൂർവം

മനോചാഞ്ചല്യം മനശ്ചാഞ്ചല്യം

മനസ്സാ മനസാ

മനസ്ഥാപ മനസ്താപ

മനസ്ഥാപം മനസ്താപം

മനോതാപം മനസ്താപം

മനസാക്ഷി മനസ്സാക്ഷി

മനസി മനസ്സി

മനസ്സിലാകി മനസ്സിലാക്കി

മനസ്വിനി മനസ്സ്വിനി

മനുഷ്യത്ത്വ മനുഷ്യത്വ

മനുഷ്യത്ത്വം മനുഷ്യത്വം

മന്ധര മന്ഥര

മന്താരം മന്ദാരം

മന്ധാരം മന്ദാരം

മന്തിരം മന്ദിരം

മന്ധിരം മന്ദിരം

മയൂകം മയൂഖം

മയൂഗം മയൂഖം

മയൂഘം മയൂഖം

മഹത്ചരിത മഹച്ചരിത

മഹശ്ചരിത മഹച്ചരിത

മഹത്ചരിതം മഹച്ചരിതം

മഹശ്ചരിതം മഹച്ചരിതം

മഹത്വ മഹത്ത്വ

മഹത്വം മഹത്ത്വം

മഹജ്ജനം മഹാജനം

മഹൽദീപം മഹാദീപം

മഹാഐശ്വര്യം മഹൈശ്വര്യം

മാതൃപിതാക്കൾ മാതാപിതാക്കൾ

മാഥുലൻ മാതുലൻ

മാദുലൻ മാതുലൻ

മാധുലൻ മാതുലൻ

മാതൃബാഷ മാതൃഭാഷ

മാദൃഭാഷ മാതൃഭാഷ

മാതൃബൂമി മാതൃഭൂമി

മാതുരി മാധുരി

മാദുരി മാധുരി

മാധ്യസ്ഥം മാധ്യസ്ഥ്യം

മാനസ്സാ മാനസാ

മാനസീക മാനസിക

മാനസ്സിക മാനസിക

മാനസ്സീക മാനസിക

മാനസീകം മാനസികം

മാർഗം മാർഗ്ഗം

മാർഗം മാർഗ്ഗം

മാർഗത്ത മാർഗ്ഗത്ത

മാർഗമ മാർഗ്ഗമ

മാർജന മാർജ്ജന

മാർജാര മാർജ്ജാര

മാർജാരൻ മാർജ്ജാരൻ

മഹാത്മ്യം മാഹാത്മ്യം

മികച മികച്ച

മിഠിപ്പ് മിടിപ്പ്

മിഡിപ്പ് മിടിപ്പ്

മിഢിപ്പ് മിടിപ്പ്

മിധുനം മിഥുനം

മുഗ്ദ്ധകണ്ഠ മുക്തകണ്ഠ

മുഖദാവിൽ മുഖതാവിൽ

മുഖാന്തിര മുഖാന്തര

മുതലാളിത്വ മുതലാളിത്ത

മുതലാളിത്വം മുതലാളിത്തം

മുറിയേറ്റ് മുറിവേറ്റ്

മുർശ്ച മൂർഛ

മൂർശ്ച മൂർഛ

മേഘല മേഖല

മേഖ മേഘ

മേഗം മേഘം

മേഢം മേടം

മയ്ലാഞ്ചി മൈലാഞ്ചി

മൈലാജി മൈലാഞ്ചി

മോഹാത്സ്യം മോഹാലസ്യം

മൗലീക മൗലിക

മ്യുസീയം മ്യൂസിയം

മ്യൂസീയം മ്യൂസിയം

മ്ലേശ്ചൻ മ്ലേച്ഛൻ

യഞ്ജം യജ്ഞം

യന്ദ്രം യന്ത്രം

യെമൂന യമുന

യശശരീര യശഃശരീര

യശശരീരൻ യശഃശരീരൻ

യാജകൻ യാചകൻ

യാധാർത്ഥം യാഥാർത്ഥം

യാദൃശ്ചിക യാദൃച്ഛിക

യാദൃശ്ചികം യാദൃച്ഛികം

യാദൃശ്ചികമായി യാദൃച്ഛികമായി

യുക്ത്യാനുസരണം യുക്ത്യനുസരണം

യുദ്ദം യുദ്ധം

യുവത്തം യുവത്വം

യൂണിവേൾസിറ്റി യൂണിവേഴ്സിറ്റി, യൂണിവേഴ്‌സിറ്റി

യോകം യോഗം

യോചിക്കു യോജിക്കു

യോചിക്കുക യോജിക്കുക

യൌവ്വനം യൌവനം

യൗവ്വന യൗവന

രക്ഷകർത്താവ് രക്ഷാകർത്താവ്

രങ്കം രംഗം

രംഘപൂജ രംഗപൂജ

രങ്കപൂജ രംഗപൂജ

രജിസ്റ്റാർ രജിസ്റ്റ്രാർ

രാഞ്ജി രാജ്ഞി

രാപ്പക രാപക

രുഗ്മിണി രുക്മിണി

രൂപീകര രൂപവത്കര

രോകം രോഗം

രോഗ ഗ്രസ്ഥ രോഗഗ്രസ്ത

രോഗഗ്രസ്ഥ രോഗഗ്രസ്ത

രോഗഗ്രസ്ഥൻ രോഗഗ്രസ്തൻ

രോഗപീഢ രോഗപീഡ

ലക്ഷോപിലക്ഷം ലക്ഷോപലക്ഷം

ലജ്ഞ ലജ്ജ

ലൈംഗീക ലൈംഗിക

ലൈംഗീകം ലൈംഗികം

ലൌകീകം ലൌകികം

ലൗകീക ലൗകിക

ലൗകീകം ലൗകികം

വകഭേതങ്ങളുണ്ട് വകഭേദങ്ങളുണ്ട്

വകഭേതങ്ങൾ വകഭേദങ്ങൾ

വഗാരം വകാരം

വകുപ്പുമേതാവികൾ വകുപ്പുമേധാവികൾ

വെയ്യ്ക്കാം വക്കാം

വെക്കുനത്‌ വക്കുനതു

വക്ത്താക്കളായി വക്താക്കളായി

വക്ത്താവായി വക്താവായി

വക്ത്താവ് വക്താവ്

വക്ക്ത്തിയും വക്തിയും

വക്രരേക വക്രരേഖ

വക്രോത്തി വക്രോക്തി

വഷസ്സ് വക്ഷസ്സ്

വങ്കം വംഗം

വംഗത്തം വങ്കത്തം

വജനം വചനം

വചനപ്രസാതം വചനപ്രസാദം

വചനരേകയിൽ വചനരേഖയിൽ

വചനശുശ്സ്സുഷാസഹായി വചനശുശ്രൂഷാസഹായി

വചനസുത വചനസുധ

വജസ്സുകൾ വചസ്സുകൾ

വചോസുധ വചസ്സുധ

വജൊത്തരങ്ങൾ വചോത്തരങ്ങൾ

വെച്ച വച്ച

വെച്ചതാണ് വച്ചതാണ്

വെച്ചതായി വച്ചതായി

വെച്ചശേഷം വച്ചശേഷം

വെച്ചുള്ള വച്ചുള്ള

വെച്ചോ വച്ചോ

വജ്രലേക വജ്രലേഖ

വരണ്യൻ വരേണ്യൻ

വർജന വർജ്ജന

വർജനം വർജ്ജനം

വർജിക്ക വർജ്ജിക്ക

വർജിക്കുക വർജ്ജിക്കുക

വർജിക്കൂ വർജ്ജിക്കൂ

വർജ്യം വർജ്ജ്യം

വർധന വർദ്ധന

വർധനയ വർദ്ധനയ

വർധനവ വർദ്ധനവ

വർധനവ് വർദ്ധനവ്

വർധി വർദ്ധി

വലുപ്പ വലിപ്പ

വലുപ്പം വലിപ്പം

വംസം വംശം

വംഷജ വംശജ

വംശസ്തം വംശസ്ഥം

വംശാതിയേ വംശാധിയേ

വസുദാ വസുധാ

വസ്തുനിഷ്ട വസ്തുനിഷ്ഠ

വസ്തുനിഷ്ടം വസ്തുനിഷ്ഠം

വാങ്ങയില്ല വാങ്ങുകയില്ല

വാഞ്ച വാഞ്ഛ

വാദപ്രദിവാദം വാദപ്രതിവാദം

വാരാർനിധി വാരാന്നിധി

വാർഷീക വാർഷിക

വാത്മീകി വാല്മീകി

വാൽമീകി വാല്മീകി

വാസ്ഥവ വാസ്തവ

വാസ്ഥവം വാസ്തവം

വിജ്രംഭ വിജൃംഭ

വിഡ്ഡി വിഡ്ഢി

വിഡ്ഡിത്വ വിഡ്ഢിത്ത

വിഡ്ഢിത്വ വിഡ്ഢിത്ത

വിഡ്ഡിത്വം വിഡ്ഢിത്തം

വിഡ്ഢിത്വം വിഡ്ഢിത്തം

വിണ്ഡലം വിണ്ടലം

വിദഗ്ധ വിദഗ്ദ്ധ

വിദഗ്ധനായ വിദഗ്ദ്ധനായ

വിദഗ്ധൻ വിദഗ്ദ്ധൻ

വിദഗ്ധർ വിദഗ്ദ്ധർ

വിദ്ധ്യാർത്ഥി വിദ്യാർത്ഥി

വിദ്ധ്യാർഥി വിദ്യാർത്ഥി

വിദ്യാർഥി വിദ്യാർത്ഥി

വിധ്യാർത്ഥി വിദ്യാർത്ഥി

വിധ്യാർഥി വിദ്യാർത്ഥി

വിദ്യുത്ശക്തി വിദ്യുച്ഛക്തി

വ്യന്യാസ വിന്യാസ

വിപ്രലംബശ്യംഗാരം വിപ്രലംഭശ്യംഗാരം

വിമ്മിഷ്ട വിമ്മിട്ട

വിമ്മിഷ്ഠ വിമ്മിട്ട

വിമ്മിഷ്ടം വിമ്മിട്ടം

വിമ്മിഷ്ഠം വിമ്മിട്ടം

വിരുധ വിരുദ്ധ

വിരുധം വിരുദ്ധം

വിവാഹക്കാര്യം വിവാഹകാര്യം

വിശദ്മായുണ്ടായിരുന്നു വിശദമായുണ്ടായിരുന്നു

വിശ്വസ്ഥ വിശ്വസ്ത

വിശ്വസ്ഥം വിശ്വസ്തം

വിശ്വസ്ഥൻ വിശ്വസ്തൻ

വിഷണ്ഡൻ വിഷണ്ണൻ

വൃക്ഷഛായ വൃക്ഷച്ഛായ

വ്രിണ വൃണ

വൃധാ വൃഥാ

വൃച്ചികം വൃശ്ചികം

വൃച്ഛികം വൃശ്ചികം

വൃശ്ഛികം വൃശ്ചികം

വേണ്ടിയ വേണ്ട

വേറാരും വേറെ ആരും

വയ്കുന്നേരം വൈകുന്നേരം

വൈദഗ്ധ്യ വൈദഗ്ദ്ധ്യ

വൈദഗ്ധ്യം വൈദഗ്ദ്ധ്യം

വൈദീക വൈദിക

വൈദീകം വൈദികം

വയ്യാകരണൻ വൈയാകരണൻ

വൈരുധ്യ വൈരുദ്ധ്യ

വൈരുധ്യം വൈരുദ്ധ്യം

വൈരുധ്യമായ വൈരുദ്ധ്യമായ

വൈശിഷ്യം വൈശിഷ്ട്യം

വ്യജ്ഞന വ്യഞ്ജന

വ്യജ്ഞനം വ്യഞ്ജനം

വിത്യസ്ത വ്യത്യസ്ത

വിത്യസ്ഥ വ്യത്യസ്ത

വ്യത്യസ്ഥ വ്യത്യസ്ത

വിത്യസ്തം വ്യത്യസ്തം

വിത്യസ്ഥം വ്യത്യസ്തം

വ്യത്യസ്ഥം വ്യത്യസ്തം

വ്യത്യസ്ഥമായ വ്യത്യസ്തമായ

വിത്യാസ വ്യത്യാസ

വിത്യാസം വ്യത്യാസം

വ്യവസ്ത വ്യവസ്ഥ

വ്യാഖരണം വ്യാകരണം

വില്പത്തി വ്യുൽപത്തി

വൃണം വ്രണം

വൃത വ്രത

വൃതം വ്രതം

വൃതമെ വ്രതമെ

വൃതശുദ്ധി വ്രതശുദ്ധി

വൃതാനു വ്രതാനു

ശരിപകർപ്പ് ശരിപ്പകർപ്പ്

ശിശ്രൂഷ ശുശ്രൂഷ

ശൃംഘല ശൃംഖല

ശേഘരം ശേഖരം

ശ്രദ്ദ ശ്രദ്ധ

ശ്രദ്ധവച്ചു ശ്രദ്ധിച്ചു

ശ്രാർദ്ധം ശ്രാദ്ധം

ശ്ലാഘയോഗ്യൻ ശ്ലാഘായോഗ്യൻ

ശാസോശ്വാസ ശ്വാസോച്ഛ്വാസ

ശ്വാസോശ്വാസം ശ്വാസോച്ഛ്വാസം

സംഗ്രമം സംക്രമം

ശംക്രാന്തി സംക്രാന്തി

സക്രീയ സക്രിയ

സംഷപവും സംക്ഷപവും

സംഷിപ്ത സംക്ഷിപ്ത

സംഷിപ്തചരിത്രം സംക്ഷിപ്തചരിത്രം

സംക്ഷിപ്തചരിത്രവും സംക്ഷിപ്തചരിത്രവും

സംഷിപ്തജനനചരിത്രം സംക്ഷിപ്തജനനചരിത്രം

സംഷിപ്തജീവചരിത്രം സംക്ഷിപ്തജീവചരിത്രം

സംഷിപ്തപട്ടിക സംക്ഷിപ്തപട്ടിക

സംഷിപ്തപട്ടികയും സംക്ഷിപ്തപട്ടികയും

സംഷിപ്തപഠനം സംക്ഷിപ്തപഠനം

സംഷിപ്തപതിപ്പാണ് സംക്ഷിപ്തപതിപ്പാണ്

സംഷിപ്തപതിപ്പിന്റെ സംക്ഷിപ്തപതിപ്പിന്റെ

സംഷിപ്തപതിപ്പ് സംക്ഷിപ്തപതിപ്പ്

സംഷിപ്തഭാരതം സംക്ഷിപ്തഭാരതം

സംഷിപ്തമായി സംക്ഷിപ്തമായി

സംഷിപ്തമായിരുന്നു സംക്ഷിപ്തമായിരുന്നു

സംഷിപ്തമായ് സംക്ഷിപ്തമായ്

സംഷിപ്തരാമായണം സംക്ഷിപ്തരാമായണം

സംഷിപ്തരൂപം സംക്ഷിപ്തരൂപം

സംഷിപ്തരൂപമൂലം സംക്ഷിപ്തരൂപമൂലം

സംഷിപ്തരേഖ സംക്ഷിപ്തരേഖ

സംഷിപ്തവിവരണം സംക്ഷിപ്തവിവരണം

സംഷിപ്തവിവരണത്തോടുകൂടി സംക്ഷിപ്തവിവരണത്തോടുകൂടി

സംഷിപ്തശബ്ദകോഷ് സംക്ഷിപ്തശബ്ദകോഷ്

സങ്കടിപ്പികാൻ സംഘടിപ്പിക്കാൻ

സങ്കടിപ്പിക്കു സംഘടിപ്പിക്കു

സങ്കടിപ്പിക്കും സംഘടിപ്പിക്കും

സങ്കടിപ്പിക്കുക സംഘടിപ്പിക്കുക

സതിമൌലിര്തനം സതീമൌലിര്തനം

സന്തുഷ്ഠ സന്തുഷ്ട

സന്തുഷ്ഠകുടുബം സന്തുഷ്ടകുടുബം

സന്തുഷ്ഠചിത്തൻ സന്തുഷ്ടചിത്തൻ

സന്തുഷ്ഠൻ സന്തുഷ്ടൻ

സന്തുഷ്ഠവാൻ സന്തുഷ്ടവാൻ

സന്തോശം സന്തോഷം

സന്ദോശം സന്തോഷം

സന്ദോഷം സന്തോഷം

സന്തര്ഷിക്കുക സന്ദർശിക്കുക

സന്യാസീവേഷം സന്യാസിവേഷം

സംബധി സംബന്ധി

സംഭന്ധിക്കുക സംബന്ധിക്കുക

സംഭോധന സംബോധന

സമത്ത്വ സമത്വ

സമത്ത്വം സമത്വം

സമർദ്ധൻ സമർത്ഥൻ

സമുദ്രമദനം സമുദ്രമഥനം

സമർദ്ധി സമൃദ്ധി

സമൃഥി സമൃദ്ധി

സമൃദ്ദി സമൃദ്ധി

സമ്രിദ്ധി സമൃദ്ധി

സമൂസ സമോസ

സംബത്ത് സമ്പത്ത്

സബ്ബത്ത് സമ്പത്ത്

സംഭാതിച്ചു സമ്പാതിച്ചു

സംഭാതിക്കും സമ്പാദിക്കും

സംഭാദിക്കും സമ്പാദിക്കും

സംഭാതിച്ചല്ല സമ്പാദിച്ചല്ല

സംഭാദിച്ചില്ല സമ്പാദിച്ചില്ല

സംഭാദിച്ചു സമ്പാദിച്ചു

സംപ്രതായം സമ്പ്രദായം

സമതിക്കുക സമ്മതിക്കുക

സമ്മദിക്കുക സമ്മതിക്കുക

സമ്മധിക്കുക സമ്മതിക്കുക

സാമ്രാട്ട സമ്രാട്ട

സാമ്രാട്ട് സമ്രാട്ട്

സർവത്ത് സർബത്ത്

സർവ്വതോന്മുഖമായ സർവ്വതോമുഖമായ

സംക്ഷിപ്തരൂപത്തിൽവിവർത്തനം സംഷിപ്തരൂപത്തിൽവിവർത്തനം

സംക്ഷിപ്തസഹകരണ സംഷിപ്തസഹകരണ

സഹികൂക സഹിക്കുക

സാംക്രാമികം സാംക്രമികം

സാംക്രാമികരോഗം സാംക്രമികരോഗം

സാദൃശ്യത്ത സാദൃശ്യത്ത

സാദാരണ സാധാരണ

സാദാരണം സാധാരണം

സാദാരണക്കാരിൽ സാധാരണക്കാരിൽ

സാദാരണക്കാർ സാധാരണക്കാർ

സ്വാന്തന സാന്ത്വന

സ്വാന്ത്വന സാന്ത്വന

സ്വാന്തനം സാന്ത്വനം

സാമൂഹ്യ സാമൂഹിക

സാമൂഹ്യപാഠ സാമൂഹ്യപാഠ

സുഖന്തം സുഗന്ധം

സുഖന്ദം സുഗന്ധം

സുഖന്ധം സുഗന്ധം

സുഗന്തം സുഗന്ധം

സുഗന്ദം സുഗന്ധം

സുരനദിസുതൻ സുരനദീസുതൻ

സുഹ്രുത്തും സുഹൃത്തും

സുഹ്രുത്ത് സുഹൃത്ത്

സൂഷ്മ സൂക്ഷ്മ

സൂഷ്മം സൂക്ഷ്മം

സൂചനപത്രിക സൂചനാപത്രിക

സ്രഷ്ടി സൃഷ്ടി

സ്രിഷ്ടി സൃഷ്ടി

സ്രഷ്ടിച്ചു സൃഷ്ടിച്ചു

സൈനീക സൈനിക

സോഫ്റ്റ്വെയർ സോഫ്റ്റ്‌വെയർ

സോഫ്റ്റ്വേർ സോഫ്റ്റ്‌വേർ

സൌഷ്ടവം സൌഷ്ഠവം

സ്ത്രോത്ര സ്തോത്ര

സ്ത്രോത്രം സ്തോത്രം

സ്ത്രോത്രസ്സ് സ്തോത്രസ്സ്

സ്ത്രീത്ത്വ സ്ത്രീത്വ

സ്ത്രീത്ത്വം സ്ത്രീത്വം

സ്താനം സ്ഥാനം

സ്താനത്യാഗം സ്ഥാനത്യാഗം

സ്തിതി സ്ഥിതി

സ്പുട്നിക സ്പുട്നിക

സ്പുടം സ്ഫുടം

സ്പുടത സ്ഫുടത

സ്പുടപ സ്ഫുടപ

സ്പുരിക്ക സ്ഫുരിക്ക

സൃഷ്ടാ സ്രഷ്ടാ

സൃഷ്ടാവ് സ്രഷ്ടാവ്

ശ്രോതസാ സ്രോതസ്സാ

സ്രോതസാ സ്രോതസ്സാ

ശ്രോതസി സ്രോതസ്സി

ശ്രോതസ്സി സ്രോതസ്സി

സ്രോതസി സ്രോതസ്സി

ശ്രോതസിൽ സ്രോതസ്സിൽ

ശ്രോതസ്സിൽ സ്രോതസ്സിൽ

സ്രോതസിൽ സ്രോതസ്സിൽ

ശ്രോതസു സ്രോതസ്സു

സ്രോതസു സ്രോതസ്സു

ശ്രോതസ് സ്രോതസ്സ്

ശ്രോതസ്സ് സ്രോതസ്സ്

സ്രോതസ് സ്രോതസ്സ്

ശ്രോതസ് സ്രോതസ്സ്

ശ്രോതസ്സ് സ്രോതസ്സ്

സ്രോതസ് സ്രോതസ്സ്

സ്വച്ചം സ്വച്ഛം

സ്വതന്ത്രസോഫ്റ്റ്വെയർ സ്വതന്ത്രസോഫ്റ്റ്‌വെയർ

സ്വതസിദ സ്വതസ്സിദ

സ്വമേഥയാ സ്വമേധയാ

സ്വമേദയാ സ്വമേധയാ

സ്വയരക്ഷ സ്വയംരക്ഷ

സ്വാദിഷ്ട സ്വാദിഷ്ഠ

സ്വാദിഷ്ടം സ്വാദിഷ്ഠം

സ്വാദിഷ്ടമായ സ്വാദിഷ്ഠമായ

സ്വീകരികു സ്വീകരിക്കു

സ്വീകരികുക സ്വീകരിക്കുക

സ്വീകാര്യയോഗ്യം സ്വീകാരയോഗ്യം

സ്വൈര്യ സ്വൈര

സ്വൈര്യം സ്വൈരം

സ്വൈര്യവിഹാരം സ്വൈരവിഹാരം

ഹർതാൽ ഹർത്താൽ

ഹർമ്യ ഹർമ്മ്യ

ഹർമ്യം ഹർമ്മ്യം

ഹാർദ്ദവം ഹാർദ്ദം

ഹാർദ്ദവമാ ഹാർദ്ദമാ

ഹാർദ്ദവമായി ഹാർദ്ദമായി

ഹൃസ്വ ഹ്രസ്വ

ഹൃസ്വം ഹ്രസ്വം

ഹൃസ്വചിത്രം ഹ്രസ്വചിത്രം

പാകിസ്ഥാ പാകിസ്താ

Share Button