കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ്?



1. കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ്?
2. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര?
3. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര?
4. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത്?
5. ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം?
6. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
7. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ?
8. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്?
9. തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന തടാകമേത്?
10. ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
11. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത്?
12. ഇന്ത്യയിൽ ഏറ്റവും പ്രധാന മണ്ണിനമേത്?
13. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിനമേത്?
14. കേരള ഫോറസ്റ്റ് അക്കാഡമി എവിടെയാണ്?
15. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
16. കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ്?
17. മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
18. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം നിലവിൽ വന്നതെവിടെ?
19. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?
20. ഷിയോനാഥ് നദി ഏത് നദിയുടെ പോഷകനദിയാണ്?
21. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
22. ഇന്ത്യയിൽ സൗരോർജ്ജത്തിൽനിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
23.  ടൊർണാഡോയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്കെയിൽ ഏത്?
24. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമേത്?
25. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള  പദ്ധതി ഏത്?
26. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
27. ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത വില്ലേജ് ഏത്?
28. കേരളത്തിലെ ഏക മനുഷ്യനിർമിത ദ്വീപ് ഏത്?
29. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
30. ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
31.കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത്?
32. ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ചുരമേത്?
33. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
34. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വതനിര ഏത്?
35. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്?
36. മഹേന്ദ്രഗിരി കുന്നുകൾ സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ്?
37. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്ഥാനത്തിന്റേതാണ്?
38. ഇന്ത്യയുടെ വടക്കേ അറ്റമായ ഇന്ദിരാകോൾ സ്ഥിതിചെയ്യുന്നതെവിടെ?
39. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയേത്?
40. ഗോവിന്ദ് സാഗർ എന്ന മനുഷ്യനിർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ?
41. കുറ്റാലം വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിലാണ്?
42. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്തിലാണ്?
43. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ കടുവാസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
44. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
45. തെലുങ്കാന നിയമത്തിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ചതെന്നാണ്?
46. ഇന്ത്യയിലെ ഏക രത്നഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ്?
47. റാണിഗഞ്ച് കൽക്കരി ഖനി ഏതുസംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
48. ലിഗ് നൈറ്റ് നിക്ഷേപത്തിന് പേരുകേട്ട നെയ് വേലി ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
49. കൊയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
50. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്തിലാണ്?

ഉത്തരങ്ങൾ
(1) 38863 ച.കി.മീറ്റർ (2)580 കി.മീ (3)ഹിമാലയം (4)ഉഷ്ണമേഖലാ മൺസൂൺ (5)ജനുവരി (6)വയനാട് (തമിഴ്നാട്, കർണാടകം) (7)കൃഷ്ണഗിരി സ്റ്റേഡിയം (8)ചേർത്തല (9)വേമ്പനാട്ട് തടാകം (10)വയനാട് (11)ജൂലായ് (12)എക്കൽമണ്ണ് (13)പീറ്റ് മണ്ണ് (14)അരിപ്പ(15)കണ്ണൂർ (16)കല്ലടയാർ (17)പത്തനം തിട്ട (18)നാട്ടകം (കോട്ടയം) (19)പുന്നമടക്കായൽ (20)മഹാനദി (21)തമിഴ്നാട് (22)ഗുജറാത്ത് (23)ഫ്യൂജിതാ സ്കെയിൽ (24)കണ്ട് ല (ഗുജറാത്ത്) (25)സേതുസമുദ്രം പദ്ധതി (26)കേരളം (27)വരവൂർ (തൃശൂർ)(28)വെല്ലിങ്ടൺ ദ്വീപ് (29)ഇടുക്കി (30)പാലക്കാട് (31)മലപ്പുറം (32)ബോലാൻചുരം (33)റോസാപ്പൂക്കൾ സുലഭം (ബാൾട്ടിഭാഷയിൽ) (34)വിന്ധ്യാനിരകൾ (35)ഛോട്ടാ നാഗ്പുർ പീഠഭൂമി (36)പൂർവഘട്ടം (37)ഒഡിഷ (38)സിയാച്ചിൻ(39)ബിയാസ് (40)ഹിമാചൽപ്രദേശ് (41)തമിഴ് നാട് (42)അസം (43)ഒഡിഷ (44)ജാർഖണ്ഡ് (45)2014 മാർച്ച് 1 (46)മധ്യപ്രദേശ് (47)പശ്ചിമബംഗാൾ (48)തമിഴ്നാട് (49)ഗുജറാത്ത് (50)ആന്ധ്ര

1 response to “കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ്?”
  1. Anonymous says:

    Thankyou

Leave a Reply

Share Button